മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്!
കോട്ടക്കല്‍: പറപ്പൂര്‍ പഞ്ചായത്തിലെ കല്ലക്കയം കുടിവെള്ള പദ്ധതിക്കു ഭീഷണിയായി മാറിയ പുഴയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു ജാഗ്രതാ സമിതി രൂപീകരിച്ചു. സമീപ പഞ്ചായത്തകളിലടക്കം നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള വിതരണം കല്ലക്കയം പദ്ധതിയിലൂടെയാണ് നടക്കുന്നത്. എന്നാല്‍ അമിതമായ മാലിന്യനിക്ഷേപം കാരണം വിതരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് പരാതി.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കുറ്റിത്തറമ്മലില്‍ നടന്ന യോഗത്തില്‍ കടലുണ്ടിപ്പുഴ ജനജാഗ്രതാ സമിതി രൂപീകരിച്ചു. നിലവില്‍ കുമിഞ്ഞുകൂടിയിട്ടുള്ള മാലിന്യം ഉടന്‍ നീക്കംചെയ്യും. ഇതിനായി സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ക്ലബ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം തേടും. കൂടാതെ പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ സഹിതം അധികൃതരെ വിവരം അറിയിച്ചാല്‍ ക്യാഷ് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സ്‌കൂള്‍ അസംബ്ലി, അയല്‍ സഭ, ഗ്രാമസഭ എന്നിവ വഴി ബോധവല്‍ക്കരണം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി അധ്യക്ഷനായി. പി.വി.കെ ഹസീന ടീച്ചര്‍, ടി.കെ അബ്ദുറഹീം, സെക്രട്ടറി എം മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."