ദലിത് യുവാവിനെ പൊലിസ് മര്‍ദിച്ചതായി പരാതി
കൊട്ടിയം: പ്രതിയെന്ന് സംശയിച്ച് ദലിത് യുവാവിനെ പൊലിസ് മര്‍ദിച്ചതായി പരാതി. മയ്യനാട് ധവളക്കുഴി വിപിന്‍ ഹൗസില്‍ വിപിനിനെ(19)യാണ് കൊട്ടിയം സി.ഐയും എസ്.ഐയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതിയുള്ളത്.
ചവറ ഗവണ്മെന്റ് കോളജിലെ ബി.കോം വിദ്യാര്‍ഥിയായ വിപിനെ തിങ്കളാഴ്ച രാത്രിയിലാണ് വീട്ടില്‍ കയറി പിടികൂടിയത്. അമ്മയുടെയും സഹോദരങ്ങളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് വിപിനെ പൊലിസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദിച്ചു.
പുല്ലിച്ചിറ സ്വദേശിയായ യുവാവിനെ ബിയര്‍കുപ്പികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെന്ന് സംശയിച്ചാണ് വിപിനെ പിടികൂടിയത്. പരുക്കേറ്റ യുവാവിനെ ബന്ധുക്കള്‍ കൊട്ടിയം സ്റ്റേഷനിലെത്തിച്ച് വിപിന്‍ തന്നെ മര്‍ദിച്ചില്ലെന്ന് പറഞ്ഞിട്ടും പൊലിസ് വിട്ടയച്ചില്ല. അടുത്തദിവസം വൈകീട്ട് അഞ്ചിനാണ് വിട്ടയച്ചത്. വിപിന്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടികജാതി വര്‍ഗ സംരക്ഷണ കമ്മിഷന്, മനുഷ്യാവകാശ കമ്മിഷന്, മുഖ്യമന്ത്രി, പൊലിസ് കംപ്ലയിന്റ് അതോറിട്ടി എന്നിവര്‍ക്ക് വിപിന്റെ ബന്ധുക്കള്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."