HOME
DETAILS
MAL
ങ്ങന്കുളങ്ങരയില് വീണ്ടും മോഷണശ്രമം
backup
October 07 2016 | 23:10 PM
കരുനാഗപ്പള്ളി: ഒരിടവേളയക്ക് ശേഷം ചങ്ങന്‍കുളങ്ങരയില്‍ വീണ്ടും വീട് കുത്തിതുറന്ന് മോഷണശ്രമം. ചങ്ങന്‍കുളങ്ങര ബ്ലോക്ക് ജങ്ഷന് സമീപം ഉഷസില്‍ ഗോപന്റെ വീടിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതില്‍ കുത്തി പൊളിച്ചാണ് മോഷണശ്രമം നടന്നത്.
വീട്ടുകാര്‍ രണ്ട് ദിവസമായി ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മോഷണം ശ്രമം.വീട്ടിലെ എല്ലാ മുറികളും കുത്തിതുറന്ന് അലമാരിയിലും മേശയിലും ഇരുന്ന സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തു. സ്വര്‍ണ്ണവും പണവും വീട്ടില്‍ സൂക്ഷിക്കാതിരുന്നത് മൂലം ഒന്നും നഷ്ടമായില്ല.
ഏതാനം നാളുകള്‍ക്ക് മുന്‍പ് ചങ്ങന്‍കുളങ്ങരയിലും പരിസര പ്രദേശങ്ങളിലും മോഷണങ്ങളും നടന്നിരുന്നു. ചങ്ങന്‍കുളങ്ങരയില്‍ മാത്രമായി ഏഴോളം മോഷണമാണ് നടന്നത്. ഒന്നിന് പോലും ഒരു തുമ്പും കണ്ടെത്താനായില്ല. വിവിധ മോഷണങ്ങളിലായി 60 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."