'കാര്‍ഷിക സെന്‍സസിനു സത്യസന്ധമായ വിവരങ്ങള്‍ നല്‍കണം'
മലപ്പുറം: കാര്‍ഷിക മേഖലയുടെ അടിസ്ഥാന വിവരശേഖരണത്തിനായി നടത്തുന്ന കാര്‍ഷിക സെന്‍സസുമായി സഹകരിക്കണമെന്നും നേരില്‍ സമീപിക്കുന്ന സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പിലെ ജീവനക്കാര്‍ക്കു സത്യസന്ധവും വിശ്വസനീയവുമായി വിവരങ്ങള്‍ നല്‍കി ആസൂത്രണ പ്രക്രിയയില്‍ ഓരോരുത്തരും പങ്കാളിത്തം വഹിക്കണമെന്നും മലപ്പുറം ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി അഭ്യര്‍ഥിച്ചു.
ജനസംഖ്യാ കണക്കെടുപ്പു പോലെ സവിശേഷ പ്രാധാന്യമുള്ളതാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസ്. കേരളത്തിലെ എല്ലാ ജില്ലകളിലും പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ അടിസ്ഥാനമാക്കി 20 ശതമാനം വാര്‍ഡുകളിലാണു കാര്‍ഷിക സെന്‍സസ് നടത്തുന്നത്. ഓരോ കുടുംബത്തിന്റേയും സാമൂഹികാവസ്ഥ, കൈവശ ഭൂമിയുടെ വിസ്തീര്‍ണം, സ്ഥാപന കൈവശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കും. തെരഞ്ഞെടുത്ത വാര്‍ഡുകളിലുള്ള എല്ലാ കുടുംബങ്ങളേയും സ്ഥാപന കുടുംബങ്ങളേയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായാണു കാര്‍ഷികകാനേഷുമാരി നടത്തുന്നത്. സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പിനാണു കേരളത്തിലെ കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പിന്റെ ചുമതല. ജില്ലാതലത്തില്‍ സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പു ഡെപ്യൂട്ടി ഡയറക്ടറാണു നടപടികള്‍ നിയന്ത്രിക്കുന്നത്. പത്താമതു കാര്‍ഷികസെന്‍സസ് ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."