തീരദേശത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ പൊലിസ് സൈക്കിളിലിറങ്ങി
തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ തീരദേശ മേഖലയില്‍ സമാധാന സന്ദേശവുമായി ജനമൈത്രി പൊലിസ് സൈക്കിള്‍ റാലി നടത്തി. 'സമാധാനം പുലരട്ടെ മാനവ മൈത്രി വളരട്ടെ' എന്ന സന്ദേശമുയര്‍ത്തി ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലായിരുന്നു സമാധാന ബോധവല്‍ക്കരണ സൈക്കിള്‍ റാലി. താനൂര്‍ ഒട്ടുംപുറത്ത് രാവിലെ ഏഴിനു പ്രാവിനെ പറത്തി ഫ്‌ളാഗ് ഓഫ് ചെയ്ത റാലി ഉണ്യാല്‍, പറവണ്ണ, കൂട്ടായി എന്നിവിടങ്ങളില്‍ പര്യടനം നടത്തി പടിഞ്ഞാറെക്കരയിലാണു സമാപിച്ചത്. പൊലിസ് സൈക്കിള്‍ റാലിക്കു തീരദേശവാസികളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്. സമാധാനപരമായ ജീവിതമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു തീരദേശവാസികള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പറവണ്ണയില്‍ സ്വീകരണ സമ്മേളനം മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: എസ്. ഗിരീഷ് അധ്യക്ഷനായി. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹ്‌റുന്നീസ, ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ സംസാരിച്ചു. ജില്ലയിലെ ഡി.വൈ.എസ്.പിമാരായ പി.എം പ്രദീപ്, എം.പി മോഹനചന്ദ്രന്‍, എ.ജെ ബാബു, എന്‍.വി അബ്ദുല്‍ഖാദര്‍, എസ്.ടി സുരേഷ് കുമാര്‍, സി.കെ ബാബു, തിരൂര്‍ സി.ഐ എം.കെ ഷാജി, ജില്ലയിലെ എസ്.ഐമാര്‍ റാലിയില്‍ പങ്കെടുത്തു. കടലോര ജാഗ്രതാ സമിതികള്‍, പഞ്ചായത്ത് ഭരണ സമിതികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍, ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍, ജനമൈത്രി പൊലിസ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവരും വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്ക്കു സ്വീകരണം നല്‍കി.
50 ഓളം പൊലിസുകാരാണ് സൈക്കിള്‍ സന്ദേശ യാത്ര നടത്തിയത്. കൂട്ടായില്‍ സ്വീകരണ സമ്മേളനം സാഹിത്യകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ്, സ്ഥിരം സമിതി ചെയര്‍മാന്‍ അല്‍ത്താഫ് ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷുക്കൂര്‍ സംസാരിച്ചു.
പടിഞ്ഞാറെക്കരയില്‍ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: നസറുള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുധാകരന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലെ ജനകീയമായ സ്വീകരണത്തിനു ജില്ലാ പൊലിസ് മേധാവി നന്ദി രേഖപ്പെടുത്തി. മാസങ്ങായി തീരദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലിസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബോധവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."