ആര്‍ട്ടിസാന്‍സ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
നിലമ്പൂര്‍: ആര്‍ട്ടിസാന്‍സ് യൂനിയന്‍ 44ാം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി. പാലക്കാട് കെ.വി രവിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച കൊടിമര ജാഥ യൂനിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി രാജന്റെ കോവൂരുള്ള വസതിയില്‍ നിന്നാണ് പതാക ജാഥയും രാത്രി ഏഴരയോടെ നിലമ്പൂര്‍ കീര്‍ത്തിപ്പടിയില്‍ സംഗമിച്ചു. തുടര്‍ന്ന് നൂറുകണക്കിനു തൊഴിലാളികളുടെയും ബൈക്കുകളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ പൊതു സമ്മേളന നഗരിയായ പി.ടി രാജന് നഗറിലേക്ക് പ്രകടനമായെത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് കെ. ആന്റണി പതാകയുയര്‍ത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശശികുമാര്‍ കൊടിമരവും സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന് പതാകയും ഏറ്റുവാങ്ങി. നെടുവത്തൂര്‍ സുന്ദരേശന്, ഡി. വിജയന്, എന്‍. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നു രാവിലെ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്തന് ഉദ്ഘാടനം ചെയ്യും. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ ശശി കാട്ടാക്കട, യൂനിയന്‍ ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിനിടയില്‍ എടക്കര വിദ്യാര്‍ഥി ഗ്രൂപ്പ് ഒരുക്കിയ ഫ്ളാഷ് മോബും അരങ്ങേറും. സമാപന ദിനമായ ഒന്‍പതിന് നാലുമണിക്ക് നിലമ്പൂര്‍ നഗരത്തില്‍ 25,000 പേര് പങ്കെടുക്കുന്ന പ്രകടനവും പൊതുയോഗവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍, വീണാ ജോര്‍ജ് എം.എല്‍.എ, പി.വി അന്‍വര്‍ എം.എല്‍.എ സി.പി.എം, സി.ഐ.ടി.യു നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."