വനിതാ കമ്മിഷന് അംഗം സ്റ്റേഷനിലെത്തി; കഞ്ചാവ് മാഫിയയെ തേടി പൊലിസ് ഇറങ്ങി
അരീക്കോട്: വനിതാ കമ്മിഷന് നേരിട്ട് പോലിസ് സ്റ്റേഷനിലെത്തിയതോടെ ലഹരി മാഫിയയെ തേടി പൊലിസ് ഇറങ്ങി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് വനിതാ കമ്മിഷന് അംഗം അഡ്വ. നൂര്‍ബിന റഷീദും ജില്ലാ പഞ്ചായത്ത് അംഗം ഷെറീന ഹസീബും അരീക്കോട് പൊലിസ് സ്റ്റേഷനിലെത്തിയത്. അരീക്കോട് ഗ്രാമ പഞ്ചായത്തും വനിതാ കമ്മിഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാ നിയമ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യാനെത്തിയ നൂര്‍ബിന റഷീദിന് ഏതാനും സ്ത്രീകള്‍ ലഹരി മാഫിയയുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നു.
അരീക്കോട് പൊലിസ് സ്റ്റേഷന് പരിസരത്ത് കഞ്ചാവ് വില്പന നടക്കുന്നതായി പൊലിസിനു വിവരം നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നായിരുന്നു വനിതാ കമ്മിഷന് അംഗത്തിന് ലഭിച്ച പരാതി. ലഹരിമാഫിയയെ പിടികൂടി സ്ത്രി സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പൊലിസിന് കമ്മിഷന് അംഗം നിര്‍ദേശം നല്കി. ഈ സമയം സ്റ്റേഷനില്‍ എസ്.ഐ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ലഹരിയുമായി ബന്ധപ്പെട്ട് അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കുകയായിരുന്നു. വനിതാ കമ്മിഷന് നേരിട്ട് സ്റ്റേഷനിലെത്തിയതോടെ 24 മണിക്കൂറിനുള്ളില്‍ തന്നെ കുനിയില്‍ പ്രദേശത്തുകാരായ അഞ്ചു ആളുകളെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യവും കഞ്ചാവും വില്പന നടത്തുന്നതിനിടെയാണ് പൊലിസ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."