വിദ്യാലയങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമൈത്രി പൊലിസ്
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ ശുചീകരണം നടത്തി. ഗാന്ധി ജയന്തി വാരാചാരണത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫോര്‍ട്ട്കൊച്ചി പൊലിസ് സ്റ്റേഷന് പരിധിയിലെ ഏഴ് വിദ്യാലയങ്ങളില്‍ ഒരേ സമയമാണ് ശുചീകരണം നടത്തിയത്. ഫോര്‍ട്ട്കൊച്ചി വെളി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്, കല്‍വത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്, ഫാറ്റിമ ഗേള്‍സ് ഹൈസ്ക്കൂള്, ഡെല്‍റ്റാ സ്റ്റഡി, സാന്തക്രൂസ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്, സെന്റ് പോള്‍സ് സ്ക്കൂള്, ബ്രിട്ടോ സ്ക്കൂള് എന്നിവടങ്ങളിലാണ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ശുചീകരണം നടത്തിയത്.
ശുചിത്വ ബോധം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫോര്‍ട്ട്കൊച്ചി കല്‍വത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.രാജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട്കൊച്ചി എസ്.ഐ എസ്.ദ്വിജേഷ്, ജനമൈത്രി സി.ആര്.ഒ കെ.ടി സേവ്യര്‍, അഡീഷണല്‍ എസ്.ഐ സുരേഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."