തോട്ടപ്പാടന്‍- പുളിയാമ്പിള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ തോട്ടപ്പാടന്‍ - പുളിയാമ്പിള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ വെങ്ങോല മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന റോഡിന് രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു കോടി 98 ലക്ഷം രൂപ അനുവദിക്കുകയും കരാര്‍ എടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടര കൊല്ലമായി ഉദ്ദ്യോഗസ്ഥരുടേയും കരാറുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി റോഡിന്റെ പണി തുടങ്ങുന്നതിന് കഴിഞ്ഞിട്ടില്ല.
പലഘട്ടങ്ങളിലായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ റോഡിന്റെ പണി തുടങ്ങുന്നതിന് വേണ്ടി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടിയെങ്കിലും ഉദ്യോഗസ്ഥ - കരാര്‍ അവിശുദ്ധ ബന്ധം പണി തുടങ്ങുവാന്‍ തയ്യാറായിട്ടില്ല.
ഉപരോധ സമരത്തിന് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.എം ഹംസ, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എം.എം ഷാജഹാന്, എം.പി ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ മുക്താര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."