ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ബസ് നടത്തിപ്പ്: വിജിലന്‍സ് അന്വേഷണം വേണമെന്ന്
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ബസുകളുടെ നടത്തിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള ആണ് എയ്ഡഡ് സ്കൂള്‍ എംപ്ലോയിസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
സ്കുള് ബസുകള്‍ എന്നപേരില്‍ വാഹനങ്ങള്‍ വാങ്ങി ടാക്സിളവ് നേടുകയും ഇവ സ്വകാര്യ ട്രാവത്സിന് ഉപയോഗിക്കാന്‍ സ്കൂള്‍ അധികൃതര്‍ നല്‍കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതുമൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായും ഇവര്‍ പറഞ്ഞു. ഇതിനെതിരേ ആര്.ടി.ഒയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാതെ സ്കൂള്‍ അധികൃതരെ സഹായിക്കുകാണ് ചെയ്തതെന്നും അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സംഭവം വിവാദമായപ്പോള്‍ ബസുകള്‍ പ്രൈവറ്റ് ട്രാവല്‍സ് ആക്കനുള്ള ശ്രമം നടക്കുകയാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കേരള ആണ് എയ്ഡഡ് സ്കൂള്‍ എംപ്ലോയിസ് അസോസിയേഷന് പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ, ജില്ലാ പ്രസിഡന്റ് റാഫോല്‍ സേവ്യര്‍, ജോയിന്റ് സെക്രട്ടറി രോഹിത് മോഹന്‍, സംസ്ഥാന ട്രഷറര്‍ പി.എസ് ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."