ആധാരങ്ങളിലെ തിരിമറി ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
കോതമംഗലം: ജനപ്രതിനിധിയായ ആധാരമെഴുത്ത് ലൈസന്‍സിയുടെ ആധാരങ്ങളിലെ തിരിമറി ചുണ്ടിക്കാണിച്ച ഉദ്യോഗസ്ഥന് ജില്ലാ രജിസ്ട്രാര്‍ ഓഫിസിലേക്ക് സ്ഥലം മാറ്റം. കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിലെ ജിവനക്കാരനെയാണ് ജനപ്രതിനിധിയുടെ പരാതിയെ തുടര്‍ന്ന് മന്ത്രിതല ഇടപെടലിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്.
ആധാരങ്ങളില്‍ തിരിമറി നടത്തിയതിന് സസ്പെന്‍ഷനിലാവുകയും ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ വീണ്ടും ആധാരം രജിസ്ട്രേഷന് നടപടികള്‍ നടത്തിവന്നിരുന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ പരാതിയിലാണ് ജീവനക്കാരനെതിരെ നടപടി.
സസ്പെന്ഷന് നടപടിക്ക് ശേഷവും മൂന്നോളം ആധാരങ്ങള്‍ വില കുറച്ച് കാണിച്ചതടക്കമുള്ള കൃതിമങ്ങള്‍ കാണിക്കുകയും ഒരു ആധാരം നടക്കാതെ വരികയും മുദ്രപത്ര വിലയടക്കം തിരിച്ചടക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
നല്ല രീതിയില്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരനെതിരെ രാഷ്ട്രിയ പ്രേരിതമായി നടപടി സ്വികരിച്ചതില്‍ ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ക്കിടയില്‍ അസ്വാരസ്യം പുകയുകയാണ്. അന്യായമായ സ്ഥലം മാറ്റത്തിനെതിരെ പ്രക്ഷോഭ പരിപടികള്‍ക്ക് സര്‍വ്വീസ് സംഘടനകള്‍ രംഗത്ത് വന്ന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."