HOME
DETAILS
MAL
ഒരു ലക്ഷം പേര്‍ക്ക് അന്നദാനം
backup
October 07 2016 | 23:10 PM
തിരൂരങ്ങാടി: നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിനൊരുക്കുന്നത് ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍. നെയ്ച്ചോര്‍ പാചകത്തിനായി വിശാലമായ ഊട്ടുപുരയാണു ദാറുല്‍ഹുദാ കാമ്പസിലൊരുക്കിയിട്ടുള്ളത്. നൂറോളം പാചകക്കാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ പാചകമാരംഭിക്കും. ദാറുല്‍ ഹുദായിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പാചകം ചെയ്ത നെയ്ച്ചോറുകള് പ്രത്യേക കണ്ടെയ്നറുകളിലാക്കി വാഹനങ്ങളില്‍ മമ്പുറത്തെത്തിച്ച് തീര്‍ഥാടകര്‍ക്കു വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."