പത്തനംതിട്ട ജില്ല ഇനി സമ്പൂര്‍ണ്ണ
വെളിയിട വിസര്‍ജനമുക്ത ജില്ലപത്തനംതിട്ട: സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജനമുക്ത ജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിച്ചു. മന്ത്രി മാത്യു ടി. തോമസ് വെളിയിട വിസര്‍ജനമുക്ത ജില്ലയുടെ പ്രഖ്യാപനം നടത്തി.
വിവിധ കാര്യങ്ങളില്‍ പതിനാലാം സ്ഥാനത്ത് നിന്ന പത്തനംതിട്ട ജില്ല ഒ.ഡി.എഫ് പ്രഖ്യാപനത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയത് രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
വികസന കാര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികള്‍ കക്ഷി ഭേദമന്യേ പ്രവര്‍ത്തിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 10182 കുടുംബങ്ങള്‍ക്കാണു കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയത്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിനു ജില്ലയിലെ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീലും അഭിനന്ദിച്ചിട്ടുണ്ടെന്ന കാര്യവും മാത്യു ടി. തോമസ് വെളിപ്പെടുത്തി.
ഒ.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തുകള്‍ ചെലവഴിച്ച തുക വീഴ്ചകൂടാതെ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."