HOME
DETAILS
MAL
കല്ലാര്‍ പാലം: ഗതാഗതം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ നിര്‍ദേശം
backup
October 07 2016 | 23:10 PM
തൊടുപുഴ: കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയില്‍ അടിമാലിക്കും മൂന്നാറിനും ഇടയിലുള്ള അപകടാവസ്ഥയിലായ കല്ലാര്‍ പാലം 10 ദിവസത്തിനുള്ളില്‍ അടിയന്തരമായി അറ്റകുറ്റ പണി നടത്തി നിയന്ത്രിത തോതില്‍ ഗതാഗതം പുനസ്ഥാപിച്ച് പൊതുജനത്തിനുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം കലക്ടര്‍ നിര്‍ദേശം നല്കി.
മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഈ വിഷയത്തില്‍ നടപടി സ്വീകരിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."