HOME
DETAILS

തെങ്ങിന് കാറ്റുവീഴ്ചരോഗം വ്യാപിക്കുന്നു

  
backup
October 08 2016 | 01:10 AM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8b-2


കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ മേഖലയായ കൊഴിഞ്ഞാമ്പാറ മുതല്‍ ചിറ്റൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ തെങ്ങിന് കാറ്റുവീഴ്ച പടരുന്നു. മാര്‍ച്ചില്‍ 250 ഹെക്ടറില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന രോഗബാധ ഇപ്പോള്‍ മുന്നൂറിലേറെ ഹെക്ടറിലേക്ക് പടര്‍ന്നു.
മൂന്നുമാസം മുന്‍പ് രോഗനിയന്ത്രണത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന്  കൃഷിവകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. മഴക്കാലത്താണ് രോഗം കൂടുതല്‍ പടരുന്നത്. ഇതറിയാമായിട്ടും ജൂണിനു മുന്‍പ് പ്രതിരോധ നടപടിയൊന്നും കൈക്കൊള്ളാന്‍ കൃഷിവകുപ്പിനായില്ല. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാന്‍ 1,500 രൂപയോളം ചെലവ് വരും. നാളികേരവില ക്രമാതീതമായി ഇടിഞ്ഞതുമൂലം സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍ ഇതിനുപോലും വഴിയില്ലാത്ത സ്ഥിതിയിലാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് കാലിവളര്‍ത്തലും മറ്റ് കൈത്തൊഴിലുകളും ചെയ്യുകയാണിപ്പോള്‍ ഇവര്‍. 18ലക്ഷം തെങ്ങുകളുള്ള ചിറ്റൂര്‍മേഖലയില്‍ രോഗം പടരുന്നത് വന്‍ ദുരന്തമാകുമെന്ന് കൃഷിയുദ്യോഗസ്ഥര്‍ പറയുന്നു.
രോഗം ബാധിച്ച തെങ്ങ് ഒരു വര്‍ഷത്തിനകം പൂര്‍ണമായും നശിക്കുന്നതായാണ് കര്‍ഷകരുടെ അനുഭവം. മൂങ്കില്‍മട, മൂലക്കട ഭാഗങ്ങളില്‍ ഭൂരിപക്ഷം തെങ്ങുകളും രോഗബാധിതമായിക്കഴിഞ്ഞു.
എത്ര തെങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് കൃഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കണം. വലിയ നഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്കായി ഇതരകൃഷിയും മൃഗസംരക്ഷണവുമുള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. രോഗനിയന്ത്രണത്തിന് കര്‍ഷകര്‍ക്കിടയില്‍ ബോധവത്കരണം നടത്തിയതായും വിവരം കൃഷി ഡയരക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കേരഗ്രാമം പദ്ധതിയുടെ ഫണ്ടുപയോഗിച്ച് രോഗനിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിറ്റൂര്‍ കൃഷി അസി.ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.
തെങ്ങ് മുറിച്ചുനീക്കാന്‍ 500 രൂപയാണിപ്പോള്‍ നല്‍കേണ്ടത്. കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ കാറ്റുവീഴ്ചമൂലം വ്യാപകമായി തെങ്ങുകള്‍ മുറച്ച് മറ്റേണ്ടി വന്നിട്ടുള്ളതെന്നിരിക്കെ 500 രൂപ മുടക്കി തെങ്ങ് മുറച്ച് മാറ്റിയാലും കര്‍ഷകര്‍ വീണ്ടും കെണിയിലാകുന്ന സ്ഥിതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago