HOME
DETAILS

രോഗിയായ ഭാര്യയെ പരിചരിക്കാന്‍ അവസാനം ശരീഫ് നാട്ടിലേക്ക്

  
backup
October 08 2016 | 01:10 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%95-2


ദമാം: ഭാര്യയുടെ ഗുരുതരമായ അസുഖം സൃഷ്ട്ടിച്ച ജീവിതപ്രതിസന്ധി മൂലം വലഞ്ഞ മലയാളി ഒടുവില്‍ ജീവ കാരുണ്യ  പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു. പാലക്കാട് ചുങ്കമന്ദം സ്വദേശിയായ ഷെരീഫ് ഹുസ്സൈനാണ് സ്‌പോണ്‍സറുടെ കടുംപിടുത്തം മൂലം പ്രിയതമയെ കാണാന്‍ കഴിയാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്.
അല്‍ കോബാറില്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഡ്രൈവറായി കടുത്ത കടബാധ്യതയോടെയാണ് നാലുമാസം മുന്‍പ് ജോലിക്കെത്തിയത്. എന്നാല്‍, ഇതിനിടയിലാണ് ദുരിതം ഭാര്യക്ക് രോഗ രൂപത്തില്‍ വന്നെത്തിയത്. വയറില്‍ വേദനയുടെ രൂപത്തില്‍ തുടങ്ങിയ അസുഖം, ഡോക്ടറുടെ നിര്‍ദേശപ്രകാരം യൂട്രസ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വരെയെത്തിയെങ്കിലും, ഒടുവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യ ഷാജിത ക്യാന്‍സര്‍ ബാധിതയാണെന്നും, രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്ന് അവസാനസ്റ്റേജില്‍ എത്തി എന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഭാരിച്ച തുക ചിലവ് വരുന്ന ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദിവസങ്ങളോളം ആശുപത്രിയില്‍ ഷാജിത കഴിയേണ്ടി വന്നപ്പോള്‍, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ശമ്പളം കിട്ടിയതും, കൂട്ടുകാരില്‍ നിന്നും കടം വാങ്ങിയതും ഒക്കെയായി സ്വരൂപിച്ചു, ചികിത്സയ്ക്കുള്ള പണം ഷെരീഫ് കുറേശ്ശേയായി അയച്ചു കൊടുത്തിരുന്നെങ്കിലും, ഭാര്യയുടെ ചികിത്സയ്ക്കും, കുടുംബത്തിന്റെ സഹായത്തിനും, നാട്ടിലേയ്ക്ക് മടങ്ങണമെന്ന് കുടുംബാംഗങ്ങള്‍ ഷെരീഫിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ സ്‌പോണ്‍സറോട് എല്ലാ വിവരങ്ങളും പറഞ്ഞു എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് വിടണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍,  വന്‍തുക  നഷ്ടപരിഹാരം തന്നാലേ വിടൂ എന്ന കടുത്ത നിലപാടാണ് സ്‌പോണ്‍സര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ദുരിതത്തിലായത്.
അത്രയും തുക നല്‍കാനുള്ള ശേഷി ഇല്ലാതിരുന്ന ഷെരീഫ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ സഹായത്തിനെത്തിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം സമീപിച്ചെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങിയില്ല എന്നുമാത്രമല്ല ഷെരീഫിനെ ഹുറൂബാക്കും എന്ന് ഭീക്ഷണിയും മുഴക്കി.
അവസാനം ലേബര്‍ കോടതിയില്‍ പോയെങ്കിലും സ്‌പോണ്‍സര്‍ നിലപാടില്‍ ഉറച്ചു നിന്നത് വീണ്ടും പ്രതിസസിയിലാക്കി. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം നഷ്ടപരിഹാര തുക കുറക്കാന്‍ സ്‌പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സിറ്റ് ലഭിച്ചത്. ദുരിതത്തില്‍ കഴിഞ്ഞ തന്റെ സഹായത്തിനെത്തിയവര്‍ക്ക് നന്ദി പറഞ്ഞാണ് ശരീഫ് യാത്രയായത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago