HOME
DETAILS

ജില്ലയില്‍ ജലക്ഷാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നടീല്‍ നടത്തിയ പാടങ്ങള്‍ വിണ്ടുകീറി

  
backup
October 08 2016 | 01:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


ആനക്കര: പാലക്കാട് കത്തുന്നു നടില്‍ കഴിഞ്ഞ പാടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. നെല്ലറയുടെ നാടായ പാലക്കാട് നേരിടാന്‍ പോകുന്നത് ജില്ല കണ്ട ഏറ്റവും വലിയ കൃഷിനാശം. പാലക്കാട് ജില്ലയുടെ പട്ടാമ്പി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലാണ് ഓണത്തിന് മുന്‍മ്പും ഓണത്തിന് ശേഷവും നടില്‍ പൂര്‍ത്തിയാക്കിയത്. തുടക്കത്തില്‍ തന്നെ മഴ ലഭിക്കാത്ത പ്രശ്‌നം കര്‍ഷകരെ അലട്ടിയിരുന്നു എന്നാല്‍ പിന്നീട് ചെറിയ ഇടമഴ ലഭിച്ചതോടെ കര്‍ഷകര്‍ രണ്ടും കല്‍പ്പിച്ച പാടത്തോക്ക് ഇറങ്ങുകയായിരുന്നു.
ബാങ്കില്‍ നിന്ന് വായ്പ്പയെടുത്തും സ്വര്‍ണ്ണപണയപ്പെടുത്തിയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ ലോണുകളും മറ്റും തരപ്പെടുത്തിയാണ് പലരും പ്രതീക്ഷയോടെ ചിങ്ങപ്പുലരിയില്‍ നടില്‍ നടത്തിയത്.എന്നാല്‍ നടില്‍ കഴിഞ്ഞ് ആഴ്ച്ചകള്‍ കഴിഞ്ഞതോടെ പാടശേഖരത്ത് നിന്നുളള വെളളം വറ്റി തുടങ്ങി ഇതോടെ കര്‍ഷകര്‍ വെളളത്തിനായി പരക്കം പാച്ചില്‍ തുടങ്ങി.
ഇന്നും പെയ്യും നാളെ പെയ്യും എന്ന തരത്തില്‍ മഴമേഘങ്ങള്‍ വട്ടമിട്ടപ്പോള്‍ കര്‍ഷകരും പ്രതീക്ഷയിലായിരുന്നു എന്നാല്‍ ചിങ്ങവും കഴിഞ്ഞ് കന്നിയും അവസാനഘട്ടത്തിലേക്ക് കടന്നതോടെ മഴയെത്തിയില്ല. പാടങ്ങള്‍ വറ്റി വരളാനും തുടങ്ങി. പല കര്‍ഷകരു കിണറുകളില്‍ നിന്നും മറ്റ് ജലാശയങ്ങളില്‍ നിന്നും പാടശേഖരത്തിലേക്ക് വെളളം എത്തിക്കുന്നുണ്ടെങ്കിലും ശക്തമായ വെയിലേറ്റ് വെളളം വറ്റി പോകുകയാണ് ചെയ്യുന്നത്.പതിനായിരങ്ങളും ലക്ഷങ്ങളും ചിലവഴിച്ച് ചെറുതും വലുതുമായി പാടശേഖരത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.
ആനക്കര,കൂറ്റനാട്,തൃത്താല, പരുതൂര്‍,പട്ടാമ്പി,ചാലിശ്ശേരി ,കപ്പൂര്‍,പട്ടിത്തറ ഉള്‍പ്പെടെയുളള പാടശേഖരങ്ങളില്‍ നടില്‍ നടത്തിയ പാടങ്ങളില്‍ കട്ടവിണ്ടുതുടങ്ങി കഴിഞ്ഞു.ഈ മേഖലയിലെ വര്‍ഷങ്ങളായി തരിശിട്ട് ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ ഇത്തവണയും കര്‍ഷകകൂട്ടായ്മ,ഫെയിസ് ബുക്ക് കൂട്ടായ്മ,കുടുംബശ്രി എന്നിവയുടെ നേത്യത്വത്തില്‍ കൃഷിയിറക്കിയിരുന്നു ഇവരും കടക്കെണിയിലേക്ക് നീങ്ങുകയാണ്.
ഇതിന് പുറമെ നടില്‍ നടത്താനായി ഞാറ്റടി തയ്യാറാക്കിയവരും ഞാറ്റടികളില്‍ വെളളമില്ലാത്തതിനാല്‍ ഉണങ്ങി കൊണ്ടിരിക്കുകയാണ്.ഒരാഴ്ച്ചയ്ക്കുളളില്‍ മഴ ലഭിച്ചില്ലങ്കില്‍ ഇപ്പോള്‍ നിലവില്‍ കുറച്ച് വെളള മുളള പാടങ്ങളിലും കട്ടവിളളാന്‍ തുടങ്ങും ഇതോടെ നെല്ലറയുടെ നാട്ടിലെ നൂറ് കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്കും നീങ്ങുകയും ചെയ്യും.
കടുത്ത ജലക്ഷാമം മൂലം നെല്ല് കരിഞ്ഞ് പോയ കര്‍ഷകര്‍ക്ക് അടിയന്തരി സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  30 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago