പാചകവാതക വിതരണക്കാര്‍ ഗുണഭോക്താക്കളെ പിഴിയുന്നു
കയ്പമംഗലം: പാചകവാതക വിതരണക്കാര്‍ ഗുണഭോക്താക്കളെ പിഴിയുന്നതായി വ്യാപക ആരോപണം. ചെന്ത്രാപ്പിന്നി ആലേക്കാരന്‍ ഗ്യാസ് ഏജന്‍സി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പാചകവാതക വിതരണക്കാരാണ് ഗുണഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കി പിഴിയുന്നതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ചെന്ത്രാപ്പിന്നി, കയ്പമംഗലം, ചളിങ്ങാട് മേഖലയിലുള്ള ഗുണഭോക്താക്കളില്‍ നിന്നാണ് വിതരണക്കാര്‍ അമിത ചാര്‍ജ്ജ് വാങ്ങുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. കൂടുതലും സ്ത്രീകളാണ് വിതരണക്കാരുടെ ചൂഷണത്തിന് ഇരയാവുന്നത്. ഓരോ തവണയും വിതരണക്കാര്‍ പാചകവാതകവുമായി എത്തുമ്പോള്‍ മുപ്പത് രൂപവരെ കൂടുതല്‍ ഈടാക്കുന്നു എന്നാണ് പരാതി. പാചകവാതക ഏജന്‍സികള്‍ ഗുണഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് നിര്‍ത്തി വെക്കണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഗുണഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് നിര്‍ത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പി.കെ അസ്സൈനാര്‍ അധ്യക്ഷനായി. സിദ്ധാര്‍ഥന്‍ മൂത്തേരി, പി.എ നസീര്‍, പി.കെ ജലീല്‍, എം.കെ ശറഫുദ്ദീന്‍, പി.എം ഇബ്രാഹിംകുട്ടി, പി.കെ ഷാനവാസ്, പി.എ ഷാജഹാന്‍, പി.കെ നസീമുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."