ലഹരി മാഫിയക്കെതിരേ യുവജന പ്രതിരോധം
കയ്പമംഗലം: തീരദേശ മേഖലയില്‍ അഴിഞ്ഞാടുന്ന കഞ്ചാവ്, ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ യുവജന പ്രതിരോധം തീര്ക്കാനൊരുങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംരക്ഷിക്കാം യുവതയുടെ ആരോഗ്യം നാടിന്റെ നന്മ എന്ന പ്രമേയമുയര്ത്തിപ്പിടിച്ചാണ് ഡി.വൈ.എഫ്.ഐ നാട്ടിക ബ്ലാക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജന പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ക്യാപ്റ്റന്‍ കെ.എച്ച്.സുല്‍ത്താന്‍, വൈസ് ക്യാപ്റ്റന്‍ ടി.കെ.രാകേഷ് എന്നിവര്‍ നയിക്കുന്ന കാല്‍നട പ്രചരണജാഥ ഒക്ടോബര്‍ പതിനൊന്നിന് രാവിലെ ഒമ്പതിന് എടത്തിരുത്തി പുളിഞ്ചോടില്‍ ആരംഭിച്ച് വൈകീട്ട് അഞ്ചിന് കയ്പമംഗലം കാളമുറിയില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ സി.പി.എം.നേതാക്കളായ പി.എം.അഹമ്മദ്, കെ.വി.പീതാംബരന്, പി.ബി.അനൂപ്, കെ.വി.രാജേഷ്, വി.കെ ജ്യോതിപ്രകാശ്, കെ.ജി സുഖ്ദേവ്, എം.കെ ഫല്ഗുനന്, മഞ്ജുള അരുണന് എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.എ ഷജീര്‍, കെ.എം മോഹന്‍ദാസ്, പി.ആര് നിഖില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."