ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനത്തിന് ഏഴുമാസം സ്വപ്ന ഭൂമി ഇന്നും മരീചിക
വടക്കാഞ്ചേരി: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് വേണ്ടി മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സീറോ ലാന്റ് ലെസ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് സമ്മാനിച്ചത് സ്വപ്നം മാത്രം. തലപ്പിള്ളി താലൂക്കില്‍ 5778 പേരാണ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയില്‍ ഫെബ്രുവരിയില്‍ നടന്ന പട്ടയമേളയില്‍ ആറങ്ങോട്ടുകര, തലശ്ശേരി, വില്ലേജുകളിലായി 19 പേര്‍ക്ക് ഭൂമി അനുവദിച്ച് നല്‍കിയെങ്കിലും ആര്‍ക്കും ഒരു തുണ്ട് ഭൂമി പോലും ഇന്ന് വരെ ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തികഞ്ഞ ദാര്‍ഷ്ട്യമാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തെത്തി. ജില്ലാ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ തലപ്പിള്ളി താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ഷാജഹാന്‍, ഉഷാകുമാരി, കെ.കെ അജിത, എം.കെ അസ്‌ലം, ഹംസ എളനാട്, എ.ആര്‍ വിശ്വനാഥന്‍ ഷാനവാസ്, അഷറഫ് മങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."