HOME
DETAILS
MAL
വോട്ടെണ്ണല്‍ ഏജന്റുമാര്‍ 12നകം അപേക്ഷ നല്‍കണം
backup
May 10 2016 | 08:05 AM
തിരുവനന്തപുരം: ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ വോട്ടെണ്ണല്‍ ഏജന്റുമാരായി നിയമിക്കപ്പെടാനുള്ള അപേക്ഷ മെയ് 12 നകം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഫോം നമ്പര്‍ 18 ലാണ് അപേക്ഷിക്കേണ്ടത്. ഫോം റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്നു ലഭിക്കും. സ്ഥാനാര്‍ത്ഥിയോ ചീഫ് ഇലക്ഷന് ഏജന്റോ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം ഏജന്റിന്റെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സമര്‍പ്പിക്കണം. ഫോട്ടോയുടെ പിന്നില്‍ ഏജന്റിന്റെ പേരും സ്ഥാനാര്‍ത്ഥിയുടെ പേരും രേഖപ്പെടുത്തണം. പോളിംഗ് ഏജന്റാവാനുള്ള അപേക്ഷ 15ന് അതതു പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."