പ്രതിഷേധ സമരം ബി.ജെ.പിയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നു
കുന്നംകുളം: ക്രേന്ദ സര്‍ക്കാര്‍ പദ്ധതിയായ ആവാസ് യോജന പദ്ധതി അട്ടിമറിച്ചുവെന്നാരോപിച്ച് കുന്നംകുളത്ത് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരത്തോടെ ബി.ജെ.പിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തു വന്നു. സമരത്തില്‍ പ്രമുഖരായ രണ്ട് കൗണ്‍സിലര്‍മാരും മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളും, നിയോജക മണ്ഡലം ഭാരവാഹികളില്‍ പ്രമുഖരും പങ്കെടുക്കാതെ മാറി നിന്നു. മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പേരില്‍ പ്രഖ്യാപനം നടത്തിയ സമരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് കാട്ടി പ്രസിഡന്റ് മുരളി സംഘമിത്ര ജില്ലാ പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കുന്നംകുളത്ത് ബി.ജെ.പിക്കിടയില്‍ രൂപീകൃതമായ വിഭാഗീയതയുടെ പരസ്യ പ്രകടനമായിരുന്നു ഇന്നലെ നടന്നത്. സമരം ഉന്നയിച്ച വിഷയത്തില്‍ ഏറെ ഗൗരവത്തോടെ ഇടപെട്ട മുതിര്‍ന്ന കൗണ്‍സിലര്‍ ഗീതാ ശശിയോടും പരിപാടിയെ കുറിച്ച് മറച്ചുവെച്ചതായാണ് പറയുന്നത്. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുകയാണെന്നാണ് മറു വിഭാഗം ആരോപിക്കുന്നത്. ആവാസ് യോജന പദ്ധതി അട്ടിമറിച്ചുവെന്നും, പദ്ധതി രേഖ യഥാസമയം
സമര്‍പ്പിച്ചില്ലെന്നുമാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പദ്ധതിക്കായുള്ള സര്‍വേ പൂര്‍ത്തിയാക്കുന്നതില്‍ ജനപ്രതിനിധികളൊന്നടങ്കം പരാജ യപെട്ടതിനാലാണ് ഇത് നടപ്പിലാക്കാനാകഞ്ഞതെന്നാണ് ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറയുന്നത്. വിഷയത്തില്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത അഞ്ച് ബി.ജെ.പി കൗണ്‍സിലര്‍മാരും ഇത് സംബന്ധിച്ചുള്ള സര്‍വേ പൂര്‍ത്തിയാക്കുകയോ ഗുണഭോക്താക്കളെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെ തങ്ങളുടെ തെറ്റ് മൂടിവെക്കുന്നതിനായാണ് ഇവര്‍ സമരം നടത്തുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ബി.ജെ.പിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമാണ് ഈ സമരമെന്നാണ് കോണ്‍ഗ്രസ് വിമത പക്ഷത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."