സംരക്ഷണത്തിന് കോടികള്‍; പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയില്‍തന്നെ പട്ടിണിയും പരിവെട്ടവുമായി തൊഴിലാളി കുടുംബങ്ങള്‍
വടക്കാഞ്ചേരി: പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വിവിധ ഗവണ്‍മെന്റുകള്‍ കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂട്ട് നിത്യ ദുരിതവും പട്ടിണിയും പരിവെട്ടവും മാത്രം. കുംഭാര സമുദായാംഗങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ആധുനിക കാലഘട്ടത്തില്‍ മണ്‍പാത്രങ്ങള്‍ പ്രദര്‍ശന വസ്തുക്കളാകുമ്പോള്‍ പട്ടിണിയോട് മല്ലിടേണ്ട ഗതികേടിലാണ് ഈ സമുദായം.
ആധുനികവല്‍ക്കരണം ഇവര്‍ സ്വപ്നം കാണുമ്പോള്‍ അധികൃതരുടെ അവഗണനയുടെ രൂക്ഷത മൂലം ഇവര്‍ കണ്ണീരണിയേണ്ട ഗതികേടിലാണ്. വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂര്‍ ഒന്നാംകല്ല് ചെട്ടികുന്ന് കുംഭാര കോളനി നിവാസികള്‍ ഇപ്പോഴും മണ്‍പാത്ര നിര്‍മാണ രംഗത്ത് സജീവമാെണങ്കിലും ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭ്യമാകുന്നില്ല.
20 വര്‍ഷം മുമ്പ് ഈ കോളനിയിലേക്ക് അനുവദിച്ച പക്കമില്‍ (മണ്ണ് അരക്കുന്ന മെഷീന്‍) ഇന്ന് അവഗണനയുടെ പ്രതി രൂപമായി കിടപ്പാണ്. 80 ശതമാനം പണി പൂര്‍ത്തീകരിച്ചിട്ടും പക്ക മില്‍ നോക്ക് കുത്തിയായി കിടക്കുന്നത് കാലാകാലങ്ങളില്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചു പോയവരുടെ അനാസ്ഥ കൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ട് മാസം മുമ്പ് കോളനിയില്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ പി.കെ ബിജു എം.പിയുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തിയപ്പോള്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നതാണെന്ന് കോളനി നിവാസികള്‍ പറയുന്നു.
എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി ലഭിക്കാത്തതാണ് ഗുരുതര പ്രതിസന്ധിക്ക് വഴിവെച്ചിട്ടുള്ളത്. ഇപ്പോഴും പഴഞ്ചന്‍ വീലുകള്‍ ഉപയോഗിച്ചാണ് ഇവര്‍ മണ്ണരക്കുന്നത്. അതുകൊണ്ടുതന്നെ വലിയ അധ്വാനവും, സാമ്പത്തിക ബാധ്യതയും ഈ പാവങ്ങള്‍ക്ക് കൈവരുന്നു. വാസയോഗ്യമായ വീടുകളോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഈ കോളനിയിലില്ല. ഇതിനിടയിലാണ് ഭരണകൂടത്തിന്റെ കൊടിയ അനാസ്ഥ മൂലം പക്കമില്‍ തുരുമ്പെടുത്ത് നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."