HOME
DETAILS
MAL
ക്വാര്‍ട്ടേഴ്‌സ് പരിസരം കൃഷിയിടമാക്കി കാക്കിക്കുള്ളിലെ കര്‍ഷകന്‍
backup
May 10 2016 | 08:05 AM
വെഞ്ഞാറമൂട്: ക്വാര്‍ട്ടേഴ്‌സ് വളപ്പ് കൃഷിയിടമാക്കി ജൈവകൃഷിയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ചിറയിന്‍കീഴ് സ്റ്റേഷനിലെ സി.പി.ഒ ആയ പ്രകാശന്‍പിള്ള. കാടുപിടിച്ചു, ഇഴജന്തുകളുടേയും മറ്റും വാസകേന്ദ്രമായി മാറിയ ക്വാര്‍ട്ടേഴ്‌സ് പരിസരം വെട്ടിത്തെളിച്ചാണ് കൃഷി തുടങ്ങിയത്. അവധി ദിവസങ്ങളും ഡ്യൂട്ടി കഴിഞ്ഞു ലഭിക്കുന്ന സമയവും കൃഷിക്കായി മാറ്റിവച്ചു. ജൈവ വളങ്ങള്‍ മാത്രമായിരുന്നു ഉപയോഗിച്ചത്. ഇന്നിപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് പരിസരം കണ്ടാല്‍, പ്രകാശന്‍പിള്ളയുടെ അധ്വാനം വെറുതെയായില്ലെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലാകും.വാഴ, ചേന, ചേമ്പ്, ഇഞ്ചി ,പയറും, പാവയ്ക്കയും, വെണ്ട തുടങ്ങി പത്തിലധികം ഇനങ്ങളാണ് ഇവിടെ ഹരിതശോഭ പകര്‍ന്നു നില്‍ക്കുന്നത്. തോട്ടത്തില്‍ നിന്നു ലഭിക്കുന്ന പച്ചക്കറികള്‍ ക്വാര്‍ട്ടേഴ്‌സിലെ തന്നെ സഹപ്രവര്‍ത്തകര്‍ക്കു സൗജന്യമായി നല്‍കും. ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ ഇപ്പോള്‍ പുറത്തു നിന്നു പച്ചക്കറികള്‍ വാങ്ങാറില്ലത്രേ. കാര്‍ഷിക സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഇവയുടെ വിത്തുകളും നല്‍കും. ഭരതന്നൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ പ്രകാശന്‍ പിള്ളക്കു കൃഷിയിടത്തില്‍ സഹായികളായി ഭാര്യ ദീനയും മക്കള്‍ അപ്പുവും പാര്‍വ്വതിയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."