HOME
DETAILS
MAL
മ്യാന്മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു
backup
October 08 2016 | 10:10 AM
വാഷിങ്ടണ്‍: മ്യാന്മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തിലാണ് പ്രസിഡന്റ് ബറാക്ക് ഒബാമ ഇക്കാര്യം അറിയിച്ചത്. മ്യാന്മറില് ജനാധിപത്യ ഭരണകൂടം നിലവില്‍ വന്ന സാഹചര്യത്തിലാണ് 19 വര്‍ഷം നീണ്ട ഉപരോധം അമേരിക്ക പിന്‍വലിക്കുന്നത്.
1997 മെയ് 20 ലാണ് മ്യാന്മറിന് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ചുമത്തിയത്. കഴിഞ്ഞ മാസം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓങ്സാന്‍ സൂചി ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. മ്യാന്മറിന്റ സാമ്പത്തിക വ്യാപാര വളര്‍ച്ചക്ക് ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."