HOME
DETAILS
MAL
രാഹുലിന്റെ 'ദലാള്‍' പരാമര്‍ശത്തിനെതിരെ മാനനഷ്ടക്കേസ്
backup
October 08 2016 | 12:10 PM
ചണ്ഡൗലി: രാഹുല്‍ ഗാന്ധിയുടെ 'ദലാള്‍' പരാമര്‍ശത്തിനെതിരെ മാനനഷ്ടക്കേസ്. സൈനികരുടെ രക്തത്തിനു പിന്നില്‍ മോദി ദലാള്‍ പണി നടത്തുകയാണെന്ന പരാമര്‍ശത്തിനെതിരായാണ് കേസ്.
ഉത്തര്‍പ്രദേശിലെ ചണ്ഡൗലിയില്‍ നിന്നുള്ള സദാനന്ദ് സിങ് എന്ന അഭിഭാഷകനാണ് രാഹുലിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഹരജി പരിഗണിച്ച കോടതി ഈമാസം 25ന് വാദം കേള്‍ക്കും.
ദലാള്‍ പരാമര്‍ശത്തിലൂടെ രാഹുല്‍ മോദിയേയും സൈനികരെയും അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടിയിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ഇതോടെ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."