ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് തിരൂര്‍ സ്വദേശിനി മരിച്ചു
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ നാലംഗ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു യുവതി മരിച്ചു. തലസ്ഥാന നഗരിയായ റിയാദിനു സമീപമാണ് അപകടം. കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ മുഹമ്മദ് ബാക്കര്‍ അല്ഫര്ജ് കമ്പനിയിലെ കോ ഓര്‍ഡിനേറ്റര്‍ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ പാലക്കല്‍ വീട്ടില്‍ സൈനുദീന്റെ ഭാര്യ ബിന്‍സില (30) ആണ് മരിച്ചത്.
റിയാദ്- ദമ്മാം ഹൈവേയില്‍ ആര്‍ത്താവിയ എന്ന സ്ഥലത്തു ശനിയാഴ്ച രാവിലെയായിരുന്ന അപകടം. ഉംറ കഴിഞ്ഞു ജുബൈലിലേക്ക് മടങ്ങി വരവേ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തിന്നും തെന്നിമാറി വശത്തേയ്ക്ക് ഇറങ്ങിയ ശേഷം മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സൈനുദ്ദീനും ആറു മാസം പ്രായമുള്ള സൈന്‍ ഫാത്തിമ എന്ന മകളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സൈനുദീന്റെ മാതാവ് സൈനബക്ക് നിസ്സാര പരുക്കേറ്റു.
ഒരു മാസം മുമ്പാണ് ബിന്‍സില ഭര്‍തൃമാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സഊദിയില്‍ എത്തിയത്. ആര്ത്തവിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."