HOME
DETAILS
MAL
സൂര്യയുടെ കൊലപാതകം: നൂറു ദിവസം പിന്നിടുന്നു, തുടര്‍നടപടികളെടുക്കാതെ പൊലിസ്
backup
May 10 2016 | 08:05 AM
ആറ്റിങ്ങല്‍: പട്ടാപ്പകല്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് വച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍, നൂറു ദിവസം പിന്നിട്ടിട്ടും പൊലിസ് തുടര്‍നടപടികളെടുക്കുന്നില്ലെന്ന് മാതാപിതാക്കളുടെ പരാതി. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യാ ഭവനില്‍ ശശിധരന്‍ നായര്‍-സുശീല ദമ്പതികളുടെ മകള്‍ സൂര്യ.എസ്.നായര്‍ കഴിഞ്ഞ ജനുവരി 27 നാണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ഇടറോഡില്‍ കാമുകനായ ഷിജു സൂര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം കൊല്ലത്തെ ഒരു ലോഡ്ജിലെത്തി ഇയാള്‍ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പൊലിസെത്തി ഇയാളെ ആശുപത്രിയിലാക്കി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് തുടര്‍നടപടികളെടുക്കാന്‍ പൊലിസ് വിമുഖത കാണിക്കുകയാണെന്നു സൂര്യയുടെ മാതാപിതാക്കള്‍ പറയുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഇയാള്‍ക്കു വേണ്ടിയുണ്ടായതായി ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരേ മുഖയമന്ത്രിക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
അതേ സമയം സൂര്യയുടെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാങ്കില്‍ നിന്നും ലോണെടുത്താണ് വിമുക്തഭടന്‍ കൂടിയായ ശശിധരന്‍ നായര്‍ മകളെ ബംഗ്ലൂരില്‍ വിട്ട് പഠിപ്പിച്ചത്. മകള്‍ പഠനം പൂര്‍ത്തിയാക്കി ലോണ്‍ തിരിച്ചടക്കുമെന്നായിരുന്നു പ്രതീക്ഷ. അപ്രതീക്ഷിതമായെത്തിയ ദുരന്തം ആ പ്രതീക്ഷകള്‍ തകര്‍ത്തു. രണ്ടര ലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തിയെ നേരിടേണ്ടിവരുമെന്ന് ബാങ്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."