ഗുരുദേവ ദര്‍ശനങ്ങളുടെ ശരിയായ വ്യാഖ്യാനം ജനങ്ങളിലെത്തിക്കും: മന്ത്രി പി തിലോത്തമന്‍
കോട്ടയം: ജാതി മത ചിന്തകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ നവോത്ഥാനത്തിന് ഉജ്ജല പങ്കു വഹിച്ച ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ ശരിയായ വ്യാഖ്യാനം ജനങ്ങളിലെത്തിക്കുമെന്നു മന്ത്രി പി.തിലോത്തമന്‍ . ഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വ പൗരന്റെ മാനവികത ഉയര്‍ത്തി കാട്ടിയ ഗുരുവിന്റെ ദര്‍ശനങ്ങളുടെ കേന്ദ്ര ബിന്ദു മനുഷ്യത്വമാണ്, ജാതിയോ മതമോ അല്ല. ജാതിയുടെയും മതത്തിന്റേയും ചങ്ങല കെട്ടില്‍ മനുഷ്യരെ തളച്ചിടരുതെന്നാണദ്ദേഹം ആഹ്വാനം ചെയ്തത്.
കെ.എന്‍.എന്‍.എന്‍.എസ്.എസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ.ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു.പ്രൊഫ.എം.കെ.സാനു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയിച്ചര്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടര്‍ സി.എ.ലത നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈക്കം നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, വൈസ് പ്രസിഡന്റ് സി.മണിയമ്മ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ജയകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സുഗതന്‍, കെ.കെ.രഞ്ജിത്, കല മങ്ങാട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലിജി സലജ രാജ്( തലയാഴം), കെ.ആര്‍.ചിത്രലേഖ(ചെമ്പ്) പി.വി.ഹരിക്കുട്ടന്‍ (മറവന്‍തുരുത്ത്) റ്റി.എസ് സെബാസ്റ്റ്യന്‍(ടി.വി പുരം), പി.ശകുന്തള (വെച്ചൂര്‍) സാബു പി. മണലൊടി (ഉദയനാപുരം) കൗണ്‍സിലര്‍ രഞ്ജിത് കുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.അപ്പുക്കുട്ടന്‍ , ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.സി.സുരേഷ് കുമാര്‍,ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ.കരുണാകരന്‍ , സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.
ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഗുരുദേവകീര്‍ത്തനങ്ങളും നാടന്‍പാട്ടും കോര്‍ത്തിണക്കിയ ഫ്യൂഷന്‍ ഗാനാലാപനം, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."