വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി
കാഞ്ഞിരപ്പള്ളി: വാഹനപകടത്തില്‍ മരിച്ചവര്‍ക്കു നാടിന്റെ ആദരാഞ്ജലി. ആയിരങ്ങളാണു നാടിന്റെ നാനാ തുറകളില്‍ നിന്നും പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണുവാന്‍ വീടുകളിലെത്തിയത്. രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ടതിനു ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ട് നല്‍കി.
കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം സ്വദേശി നെടുംപ്ലാക്കില്‍റ്റിജോയുടെ മൃതദേഹമാണ് പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആദ്യം വിട്ട് നല്‍കിയത്. റ്റിജോവാഹനമോടിച്ചുകൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി ടാക്‌സി സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് മൃതദേഹം മണ്ണാറക്കയത്തുള്ള വീട്ടിലേക്കു കൊണ്ടുപോയത്.
നിരവധിയാളുകള്‍ അപ്പോള്‍തന്നെ റ്റിജോയെ അവസാനമായി കാണുവാന്‍ വീട്ടില്‍ എത്തിയിരുന്നു. കുടുംബത്തിലെ നാല് പേര്‍ മരിച്ച കൊച്ചുപറമ്പില്‍ കുടുംബത്തിലെ ഷാജു മകന്‍ ഇവാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ 11 ഓടെ പോസ്റ്റ്മാര്‍ട്ടം ചെയ്ത് വിട്ട് നല്‍കിയിരുന്നു. പിന്നീട് 12.30ഓടെ അച്ചാമ്മ മകള്‍ ജയിനമ്മ എന്നിവരുടെ മൃതദേഹങ്ങളും വീട്ടിലെത്തിച്ചു.
ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകള്‍ സുഖോദയ ലിങ്ക് റോഡിന് സമീപത്തുള്ള വീട്ടിലെത്തിയിരുന്നു. ഒന്നര വയസ്സുകാര്‍ ഇവാനെ കൊണ്ട് വന്നത് വീട്ടില്‍ തടിച്ച് കൂടിയ ആളുകളുടെ കണ്ണ് നയിച്ചു.
അപകടത്തില്‍ പരിക്കേറ്റ ഷിജുവിന്റെ സഹോദരന്‍ ബിജു, ഭാര്യ റിന്‍സി മക്കളായ ക്രിസ്‌റ്റോ, കെവിന്‍, കെല്‍വിന്‍ എന്നിവര്‍ നിറകണ്ണുകളോടെ പ്രിയപ്പെട്ടവരുടെ അടുക്കല്‍ നിറകണ്ണുകളോടെ നില്‍ക്കുന്നത് കരളലയിപ്പിക്കുന്ന കാഴ്ച്ചയായി. വൈകുന്നേരം നാല് മണിയടെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് ശവസംസ്‌കാരചടങ്ങുകള്‍ നടന്നു.
കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വീട്ടിലെത്തി പ്രാര്‍ഥനാ ശുശ്രൂഷകള്‍അര്‍പ്പിച്ചു. ആന്റോ ആന്റണി എം. പി, ജയരാജ് എം.എല്‍.എ, കെ.ജെ തോമസ്, പി.സി ജോസഫ് തുടങ്ങിയ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."