HOME
DETAILS

നഗരമധ്യത്തില്‍ പൊലിസ് നോക്കി നില്‍ക്കെ ഗുണ്ടാ വിളയാട്ടം

  
backup
October 08 2016 | 17:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%8b


കോട്ടയം: നഗരമധ്യത്തില്‍ പൊലിസ് നോക്കി നില്‍ക്കെ ഗുണ്ടാ വിളയാട്ടം.ഇന്നലെ വൈകിട്ട് ഏഴരയോടെ കോട്ടയം ടി.ബി റോഡിലാണ് സംഭവം.
കെ.എസ്.ആര്‍.ടി.സിക്ക് സമീപം ഷാജിയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയില്‍ ഇരുപതംഗസംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് കടയിലുള്ളവര്‍ പറഞ്ഞു. അക്രമത്തില്‍ ഷാജിക്കും കടയിലുണ്ടായിരുന്ന ജയിസിനും പരുക്കേറ്റു.
ഷാജിയുടെ പുറത്തും കാലിനുമാണ് പരുക്കേറ്റിരുന്നത്. ഇവര്‍ ബേക്കറിയിലെ സോഡാക്കുപ്പികള്‍ റോഡിലെറിഞ്ഞു പൊട്ടിച്ചതോടെ സമീപത്തുള്ളവരും പരിഭ്രാന്തരായി.
ഉടന്‍ തന്നെ വിവരമറിഞ്ഞ് വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. വെള്ളിയാഴ്ച്ച വൈകിട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം.
കടയുടെമുന്‍പില്‍ ഒരുസംഘം വാചനം പാര്‍ക്ക് ചെയ്തത് കടയുടമ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കടയുടമ ഷാജി പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലെ ഇരുപതംഗസംഘം കടയിലേക്ക് അപ്രതീക്ഷിതമായി കയറി സാധനങ്ങള്‍ തകര്‍ക്കുകയും ഉടമയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതും.
കോട്ടയം കെ.എസ്.ആര്‍.ടി.സിക്ക് സമീപം പൊലിസ് ഉണ്ടെങ്കിലും ഇവരെ തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. റോഡില്‍ കുപ്പിച്ചില്ലുകള്‍ പരന്നതോടെ യാത്രക്കാരും ഇരുവശങ്ങളിലേക്ക് ഓടി. വാഹന ഗതാഗതം തടസപ്പെട്ടു.
പിന്നീട് പൊലിസ് എത്തിയാണ് ഗതാഗത തടസം നീക്കിയത്. അക്രമികള്‍ പോയതോടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലിസ് പ്രയാസപ്പെട്ടു.
ഇതിനിടയില്‍ വെറുതെ നിന്നവരെയും സാക്ഷിയാക്കുവാനുള്ള പൊലിസ് നടപടി പ്രതിഷേധത്തിനിടയാക്കി.സംഭവമെന്തെന്നറിയാന്‍ എത്തിയ യാത്രക്കാരെയെല്ലാം പിടികൂടി സാക്ഷിയാകാന്‍ ഒരു പൊലിസുകാരന്‍ നിര്‍ബന്ധിച്ചെന്നും ഒരു യാത്രക്കാരന്‍ വ്യക്തമാക്കി.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പൊലിസ് നയമായിരുന്നു സംഭവ സ്ഥലത്ത് അരങ്ങേറിയത്.തടിച്ചുകൂടിയ പൊതുജനങ്ങളെ സാക്ഷിയാണെന്ന് പറഞ്ഞ് വിരട്ടുകയായിരുന്നു ഇവര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago