ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന് കാത്തലിക് ഫെഡറേഷന്
കോട്ടയം: യമനില്‍നിന്നും മാര്‍ച്ച് നാലിനു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനം നാളിതുവരെ സാധ്യമാക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥകൊണ്ടാണെന്നു കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ .
നയതന്ത്രരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തി ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മറ്റു വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ലോകത്ത് എവിടെ വച്ച് ഭീകരര്‍ ബന്ധിയാക്കിയാലും അവിടുത്തെ സര്‍ക്കാരുകള്‍ ശക്തമായി ഇടപെടുകയും മോചനം സാധ്യമാക്കുകയും ചെയ്യാറുണ്ട്.
കാണ്ടഹാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ ഇന്ത്യന്‍ പൗരന്മാരെ ബന്ധിയാക്കിയപ്പോള്‍ ഇന്ത്യ സര്‍ക്കാര്‍ ഇടപെട്ടരീതി ഫാ. ടോം ഉഴുന്നാലിന്റ കാര്യത്തിലും ഉണ്ടാകണം. പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കുന്നതിനായി ഫാ. ടോം ഉഴുന്നലിന്റെ മോചനം സാധ്യമാക്കുന്നതിനും ഭീകരതയ്ക്കെതിരെയും 12നു കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രാര്‍ഥനാ യജ്ഞം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പി.പി ജോസഫ്, ജോണ്‍ ജോയി, ബേബി ഉഴുത്തുവാലില്, ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍, ഔസേപ്പച്ചന് ചെറുകാട്, ജിജി പേരകശേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."