അരൂര്‍ ഒ.ഡി.എഫ് പഞ്ചായത്തായി
അരൂര്‍: അരൂര്‍ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന രഹിത (ഒ.ഡി.എഫ്) പഞ്ചായത്തായി പ്രഖ്യാപിച്ചു. അരൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ ഒ.ഡി.എഫ് നടപ്പിലാക്കിയ പഞ്ചായത്ത് അരൂര്‍ ഗ്രാമ പഞ്ചായത്താണ്. ഒരു വീടിന് 15400 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ശുചിത്വ മിഷനാണ് തുക ചെലവാക്കുന്നതെങ്കിലും പണ് ലഭിക്കാന്‍ താമസം നേരിടുമെന്നുള്ളതുകൊണ്ട് പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍നിന്നും ഓണ്‍ ഫണ്ടില്‍നിന്നും തുക ചിലവാക്കിയാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കിയത്. ഇരുപത്തി രണ്ട് വാര്‍ഡുകളുള്ള അരൂരില്‍ ജനറല്‍ വിഭാഗത്തില്‍ 241, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി 170 ആണ് നീക്കിവച്ചത്.ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കും.
ആവശ്യമെങ്കില്‍ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറു ശതമാനം നടപ്പിലാക്കിയ ഒ.ഡി.എഫ് പഞ്ചായത്തായി മാറ്റും.
പൊതു സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജ്ജനം നടത്തിയിരുന്നവര്‍ പദ്ധതി നടപ്പിലാക്കാന്‍ വൈമനസ്യം കാണിച്ചുവെങ്കിലും പഞ്ചായത്ത് ജീവനക്കാരുടെയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും ഇടപെടല്‍മൂലമാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചത്.ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടി പഞ്ചായത്ത് ഇടപെട്ട് സെപ്റ്റിക്ക് ടാങ്കും കടമായി എടുത്തു നല്‍കി പണി പൂര്‍ത്തിയാക്കുകയും ചെയ്തു. കായലിലേക്കും തോടുകളിലേക്കും വച്ചിരിക്കുന്ന ശൗചാലയങ്ങളും അതിന്റെ പൈപ്പുകളും ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ നീക്കം ചെയ്യും. മറ്റു മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും മാലിന്യ നിക്ഷേപ തൊട്ടികള്‍ സ്ഥാപിക്കുകയും കുടുതലായി കായലില്‍ തള്ളുന്നവ അവടെനിന്ന് നീക്കം ചെയ്യുകയും ചെയ്യും. പിന്നീട് കായലും തോടുകളും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പോലീസും ആരോഗ്യ വകുപ്പ് അധിക്യതരും ചേര്‍ന്ന് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധിക്യതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ, പഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു, അസി. സെക്രട്ടറി കെ.ശോഭ, വി.ഒ. മാരായഉണ്ണിക്കുട്ടന്‍,അനീഷ്, അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."