തുറവൂരില്‍ മോഷണം പെരുകുന്നു; നാട്ടുകാര്‍ ഭീതിയില്‍
തുറവൂര്‍: വീട് കുത്തിത്തുറന്ന് മോഷണം കുത്തിയതോട് തുറവൂര്‍ മേഖലകളില്‍ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കുത്തിയതോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചോളം വീടുകളിലാണ് മോഷണം നടന്നത്.അടുക്കള വാതില്‍ പൊളിച്ചാണ് പ്രധാനമായും മോഷണം നടത്തുന്നത്.ഏതാനും നാളുകള്‍ക്ക് മുമ്പ് കുത്തിയതോട് പോലീസ് സ്റ്റേഷനു സമീപത്തെ വീട്ടില്‍ നിന്ന് പതിമൂന്ന് പവന്‍ സ്വര്‍ണ്ണംമോഷ്ടിച്ചിരുന്നു.
തുറവൂര്‍ കവലയ്ക്ക് കിഴക്ക്ഭാഗത്ത് വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ഗൃഹനാഥനേയും ഭാര്യയേയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നു.കഴിഞ്ഞ ആഴ്ച ബസ്റ്റോപ്പിനു സമീപത്തെ സ്വകാര്യ കോളേജില്‍ നിന്ന് മൊബൈല്‍ ഫോണും പണവും അപഹരിക്കുകയും ബഞ്ചും ഡസ്‌ക്കും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.തൊട്ടടുത്തുള്ള
എന്‍.എസ്.എസ് കരയോഗം ഓഫീസിന്റെ കതക് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ഫയലുകള്‍ നശിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തു തുറവൂര്‍ കവലയ്ക്കടുത്ത്
പട്ടാപ്പകല്‍ കതക് പൊളിച്ച് മോഷണം നടത്തിയിട്ടും നാളേറെയായിട്ടില്ല.
അരൂരിലെ ഒരു വീട്ടില്‍ നിന്ന് മുപ്പത് പവനോളം സ്വര്‍ണ്ണവും കവര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസ് അന്വേഷണം കാര്യക്ഷമമാകാത്തതാണ് മോഷ്ടാക്കള്‍ക്ക് തുണയാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ സര്‍ക്കിളിന് കീഴിലുള്ള മുഴുവന്‍ പ്രദേശങ്ങളിലും രാത്രി കാലങ്ങളിലുള്‍പ്പടെ പോലീസ് പട്രോളിംങ് ശക്തമായിരുന്നു. കുറച്ചു നാളുകളായി പ്രദേശത്ത് കാര്യമായ പരിശോധനകളില്ലാത്തതാണ് മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാത്രികാല വാഹനപരിശോധന പോലും വഴിപാടായി മാറിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പല മോഷണങ്ങളിലും ഇനിയും പ്രതികളെ കണ്ടെത്താനാകാത്ത സ്ഥിതിയാണ്. പോലീസിന്റെ നിസംഗത നാട്ടുകാരെ ഭീതിയിലാക്കുകയാണ്. രാത്രികാല പരിശോധനകള്‍ ശക്തമാക്കി നാട്ടുകാരുടെ സുരക്ഷ ഉറപ്പാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യംശക്തമായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."