HOME
DETAILS
MAL
തകഴി സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന മുക്ത ഗ്രാമം
backup
October 08 2016 | 17:10 PM
തകഴി: കുട്ടനാട്ടിലെ തകഴി ഗ്രാമ പഞ്ചായത്തും സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന മുക്ത ഗ്രാമമായി മാറി.
പുതിയ പദ്ധതിവഴി 293 ഉം മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുനൂറിലധികം കക്കൂസുകളുമാണ് പഞ്ചായത്ത് പരിധിയില്‍ ഇപ്പോള്‍ നിര്‍മ്മിക്കപ്പെട്ടത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഒ.ഡി.എഫ്. പ്രഖ്യാപനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എ.ആര്.കണ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അംബികഷിബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന് അംഗം ബിനു ഐസക് രാജു ആദരിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.വൈസ്.പ്രസിഡന്റ് ജോമബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജിതകുമാരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴസന്‍ മേരി സിന്‍ഡ്രല്ല തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."