ഉളവയ്പ് -കോടംതുരുത്ത് ജങ്കാര്‍ സര്‍വ്വീസ് യാഥാര്‍ഥ്യമാക്കണം
എരമല്ലൂര്‍: വര്‍ഷങ്ങള്‍ പഴക്കമുളള പുരാധീന കടവുകളില്‍ പ്രധാനമായതാണ് ഉളവയ്പ് -കോടംതുരുത്ത് കടവ്. ഇവിടെ ജീവന്‍ ഉളളില്‍ അടക്കിവച്ചുകൊണ്ടാണ് അക്കരെ ഇക്കരെ എത്തുന്നത്.
ആദ്യകാലങ്ങളില്‍ കൈത്തുഴയിലുളള ചെറുവഞ്ചികളില്‍ അമ്പത് രൂപ ഒരാള്‍ക്ക് കൊടുക്കണം കടത്തുകൂലി. അഞ്ച് പേര്‍ വരാതെ വളളം വിടുന്ന പ്രശ്‌നമില്ല. കോടംതുരുത്ത് പഞ്ചയത്ത് ലക്ഷങ്ങള്‍ ചിലവാക്കി അതി മനോഹരമായ ജട്ടി പണിത് ഇട്ടു എങ്കിലും ജങ്കാര്‍ സര്‍വ്വീസ് നടത്തുവാന്‍ മറുകരയിലെ തൈക്കാട്ടുശ്ശേരി പഞ്ചയാത്ത് തയ്യാറാകുന്നില്ല.
ജങ്കാര്‍ സര്‍വ്വീസ് ഒരു വര്‍ഷത്തേക്ക് ലേലം ചെയ്താല്‍ അമ്പത് ശതമാനം വീതം ഇരു പഞ്ചായത്തുകള്‍ക്കും തനത് ഫണ്ടിലേക്ക് മുതല്‍ കൂട്ടുവാന്‍ സാധിക്കും. കുത്തിയതോട്-കോടംതുരുത്ത് ഭാഗങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പുരാധീനമായ തളിയാപറമ്പ് ക്ഷേത്രത്തിലേക്കും, പൂച്ചക്കലേക്കും എത്തുവാന്‍ സാധിക്കും.
ജനപ്രതിനിധികള്‍ ഇലക്ഷന്‍ സമയത്ത് ജങ്കാര്‍ സര്‍വ്വീസിനെക്കുറിച്ച് കൊട്ടിഘാഷിച്ചു എങ്കിലും അത് ഇപ്പോള്‍ ആരും തയ്യാറാകുന്നില്ല. വിവിധ സംഘടനാ നേതാക്കള്‍ സമരപരിപാടിയുമായി മുന്നോട്ട് പോകുവാന്‍ തയ്യാറായിരിക്കുകയാണ്. അടിയന്തിരമായി ജനാഭിപ്രായത്തില്‍ എം.എല്‍.എ. ഇടപെടണമെന്ന് സംഘടന നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."