ഗാന്ധിജിയെ ചരിത്രത്തില്‍ നിന്ന് നിഷ്‌കാസിതനാക്കാന്‍ ഗൂഢശ്രമം: ജി സുധാകരന്‍
ആലപ്പുഴ: ഗാന്ധിജിയെ ചരിത്രത്തില്‍ നിന്ന് നിഷ്‌കാസിതനാക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല സമാപനം ഇന്നലെ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയും അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഒരിക്കലും കെട്ടടങ്ങാതെ പ്രോജ്വലിക്കുന്നതാണ്. അദ്ദേഹത്തെ കരിതേച്ചുകാണിക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമം പുതുതലമുറ തിരിച്ചറിയണം.
നഷ്ടപ്പെട്ടു പോയേക്കാവുന്ന രാജ്യത്തിന്റെ മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമം പുതുതലമുറയില്‍ നിന്നാണ് ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയതും അഴിമതിയുമാണ് രാജ്യം നേരിടുന്ന വലിയ രണ്ടു ഭീഷണികള്‍. മറ്റൊന്ന് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. നാണമില്ലാതെ മദ്യത്തിനായി വഴിവക്കില്‍ ക്യൂ നില്‍ക്കുന്നവരെക്കുറിച്ച് ഓര്‍ത്ത് ജാള്യം തോന്നണം. മദ്യപാനത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍മാര്‍ കാണിക്കുന്ന ഒരു മാന്യതയും നമുക്കില്ലെന്നും മന്ത്രി പറഞ്ഞു. മിശ്രവിവാഹം പോലുള്ള ആദര്‍ശങ്ങള്‍ക്ക് പിന്നാലെ പോകാനുള്ള ധൈര്യം അന്നത്തെ തലമുറ കാട്ടിയിരുന്നു. ഇന്ന് ഇതില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ആധ്യക്ഷ്യം വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. കൃഷ്ണദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. സനില്‍ കുമാര്‍, ഹെഡ്മിസ്ട്രസ് റാണിക്കുട്ടി സേവ്യര്‍, പി.റ്റി.എ. പ്രസിഡന്റ് ആര്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബല്‍ക് റിലേഷന്‍സ് വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധിചിത്രപ്രദര്‍ശനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു.
നെഹ്‌റു യുവകേന്ദ്രയും സബര്‍മതിയും വിശ്വദര്‍ശന ശിശുസേവാ സമിതിയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. ഗാന്ധിജി സന്ദര്‍ശിച്ച കരുമാടി മുസരിസ് ബംഗ്ലാവിലേക്കായിരുന്നു പഠനയാത്ര. കരുമാടിയില്‍ വിദ്യാര്‍ഥികള്‍ ശുചിത്വ സന്ദേശ കലാപരിപാടികള്‍ സംഘടിപ്പിച്ചു. രാജു പള്ളിപ്പറമ്പില്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."