ജിയോ, 2ജിയുടെ സ്പീഡ് പോലുമില്ലാത്ത 4ജി നെറ്റ്‌വര്‍ക്ക്
അമ്പരപ്പിക്കുന്ന ഓഫറുമായി ഇന്റര്‍നെറ്റ് ഉപയോക്താക്കളിലെത്തിയ റിലയന്‍സ് ജിയോയ്‌ക്കെതിരെ പരാതികള്‍ വ്യാപകമാവുന്നു. 4ജി സേവനമാണ് വാഗ്ദാനമെങ്കിലും ഇപ്പോള്‍ 2ജിയുടെ സ്പീഡ് പോലും ലഭിക്കുന്നില്ലെന്നാണ് വലിയ പരാതി. ഇതിനെതിരെ സോഷ്യല്‍മീഡിയകളില്‍ പരിഹാസവും ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്.
ആദ്യമാദ്യം 4ജി സ്പീഡ് ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് കുറഞ്ഞുവരികയായിരുന്നു. ചില സ്ഥലങ്ങളില്‍ 4ജി അനുഭവം തന്നെ ഇല്ലെന്ന് യൂസര്‍മാര്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ താരതമ്യേന സ്പീഡ് ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ചെറിയ സ്പീഡ് മാത്രമേയുള്ളൂ.
[caption id="attachment_131033" align="aligncenter" width="600"] ജിയോയില്‍ നിന്നുള്ള ഡൗണ്‍ലോഡിങ് നോട്ടിഫിക്കേഷന്‍[/caption]സെക്കന്റില്‍ 50 കെ.ബി വരെയാണ് 2ജിയുടെ സ്പീഡ്. 380 കെ.ബി വരെ 3ജിയിലും ലഭ്യമാവുന്നുണ്ട്. 3ജിയുടെ പത്തിരട്ടിയാണ് 4ജിയില്‍ ലഭിക്കേണ്ടത്. എന്നാല്‍ റിലയന്‍സ് ജിയോയുടെ സ്പീഡ് ചിത്രത്തില്‍ കാണിക്കുന്നതു പ്രകാരം സെക്കന്റില്‍ 22 കെ.ബി മാത്രമാണ്. അതായാത് 2ജിയുടെ നേരെ പകുതി പോലും സ്പീഡില്ല.
ഇന്റര്‍നെറ്റിന് മാത്രമല്ല, ജിയോയുടെ സൗജന്യമായി നല്‍കുന്ന വോയിസ് കോളുകളും വെറുതെയാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. വിളിക്കുന്ന സമയത്തെല്ലാം ബിസിയാണെന്ന അറിയിപ്പാണ് ലഭിക്കുന്നത്.
പരാതികള്‍ രാജ്യവ്യാപകമാണെങ്കിലും മറുപടിയൊന്നും ജിയോയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനിടെ, ബി.എസ്.എന്‍.എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയുമായി സ്‌പെക്ട്രം വാടകയ്‌ക്കെടുക്കാന്‍ ജിയോ ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."