എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മതഭീകരരുടെ പിന്തുണയോടെ: പി.കെ കൃഷ്ണദാസ്
കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മതഭികരരുടെ പിന്തുണയോടെയാണന്ന് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി.കെ കൃഷ്ണദാസ്. ഇതിന് പ്രത്യുപകാരമായിട്ടാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സഥാനത്തുനിന്ന് മാറ്റിയത്. ഭീകരതക്കെതിരേ ശക്തമായ നിലപാടാണ് ടി.പി സെന്‍കുമാറെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് എന്‍.ഡി.എ സംഘടിപ്പിച്ച ഐ.എസ് ഭീകരതക്കെതിരെയുള്ള പ്രതിഷേധജ്വാലയും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ ശക്തിയായിരുന്ന ഹിന്ദു പിന്നാക്ക വിഭാഗക്കാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരുകയാണ്. ഭീകരവാദത്തോടുള്ള എല്‍.ഡി.എഫിന്റെ മൃദു സമീപനം കേരളത്തെ അഗ്നിപര്‍വ്വതമാക്കിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നില്‍ നിന്നാണ് ഐ.എസ് ബന്ധമുള്ള ഈ തിവ്രവാദികളെ പിടികൂടിയത്. കേരളത്തില്‍ ഭീകരവാദത്തെ വളര്‍ത്തിയതില്‍ യു.ഡി.എഫ് കൂട്ടുപ്രതിയാണ്.
എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ നേതാക്കളും പ്രവര്‍ത്തകരും മെഴുകുതിരികത്തിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബി.ജെ.പി ജില്ലാ പ്രസിഡന്റ എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി.എ നേതാക്കളായ കുരുവിള മാത്യൂസ്,അഹമ്മദ് തോട്ടത്തില്‍, ബി.ജെ.പി ഭാരവാഹികളായ കെ.എസ്. ഷൈജു,എം.എന്‍. മധു,എന്‍.പി.ശങ്കരന്‍കുട്ടി, രേണുസുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."