HOME
DETAILS

പനി ബാധിച്ച പതിമൂന്നുകാരന് മരിച്ച രോഗിയുടെ ചാര്‍ട്ടില്‍ ചികിത്സ

  
backup
October 08 2016 | 18:10 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0


ആലുവ: ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ പതിമൂന്ന് കാരന് വൃക്കരോഗം വന്ന് മരിച്ചയാളുടെ ചാര്‍ട്ട് പ്രകാരം ചികിത്സ. മൂന്ന് ആഴ്ചയോളമായി പനി ബാധയെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായ ഡോ. രാജേഷിന്റെ ചികിത്സ തേടിയ 13 കാരനാണ് ഈ ദുര്‍വിധി.
മൂന്ന് ആഴ്ച ചികിത്സ നടത്തിയിട്ടും പനി മാറാത്തതിനെ തുടര്‍ന്നാണ് ഈ മാസം അഞ്ചിന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഈ സമയം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സുമാര്‍ നല്‍കിയ ചാര്‍ട്ടില്‍ വന്ന പിശകാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഡോക്ടര്‍ക്ക് നേഴ്‌സുമാര്‍ നല്‍കിയ ചാര്‍ട്ട് 13 വയസ്സുകാരന്റേതായിരുന്നില്ല. ഡോക്ടറുടെ അശ്രദ്ധയും പ്രശ്‌നമായതോടെ നേരത്തേ വൃക്കരോഗം വന്ന് മരണപ്പെട്ട ആലുവ സ്വദേശിയായ ബൈജു എന്ന ആളുടെ ചാര്‍ട്ട് പ്രകാരമായിരുന്നു ഡോക്ടര്‍ കുട്ടിക്ക് ചികിത്സ തുടര്‍ന്നത്. ഇതുപ്രകാരം കുട്ടിയുടെ മാതാവിനോട് ആദ്യം രക്തപരിശോധനയ്ക്കും പിന്നീട് സ്‌കാനിങ്ങിനും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ പരിശോധനാ ഫലങ്ങള്‍ വിപരീതമായതോടെ കുട്ടിയുടെ ബന്ധുക്കള്‍ക്ക് ചികിത്സയില്‍ സംശയം തോന്നി. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് നേരത്തേ വൃക്കരോഗം വന്ന് മരണപ്പെട്ട 39-കാരന്റെ ചികിത്സ ചാര്‍ട്ട് പ്രകാരമാണ് 13-കാരന് ചികിത്സ നല്‍കിയതെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ഉപരോധിച്ചു.
ചികിത്സാ പിഴവിനാണ് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ചികിത്സാ പിഴവിന് വിധേയനായ 13-കാരനും ഇപ്പോഴും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സാ പിഴവിനെ തുടര്‍ന്ന് മറ്റ് ആശുപത്രിയിലേക്ക് പോകാനായി ഇവര്‍ ശഠിച്ചെങ്കിലും ഡോക്ടറും നേഴ്‌സുമാരും ഇതിനും സമ്മതിച്ചില്ല. ഉപരോധ സമരത്തിന് എ.ഷംസുദ്ദീന്‍, പി. നവകുമാരന്‍, കെ.ജെ. ഡൊമനിക്ക്, ഇ.റ്റി. സേവ്യര്‍, സി.വി. അനില്‍, പി.എം. ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a few seconds ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  43 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago