കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി: എം.എല്‍.എ
പെരുമ്പാവൂര്‍ : നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പളളി എം.എല്‍.എ. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതത്താന്‍ കെട്ടിലെ ഡാമില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണു ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഡാമിലെ തൂണുകളിലെ അറ്റകുറ്റപണികള്‍ തല്‍ക്കാലം നിര്‍ത്തി വച്ച് പെരിയാര്‍ വാലി കനാലുകളിലൂടെയുള്ള ജലവിതരണം എത്രയും വേഗം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് കുടിവെള്ള പദ്ധതികള്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അടിയന്തിരമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. വരുന്ന ആഴ്ചയില്‍ അവധി ദിവസങ്ങളാണെങ്കിലും പെരിയാര്‍ വാലി കനാലുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചികരിക്കുവാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. മുനിസിപ്പല്‍ പ്രദേശത്തെ കനാലുകള്‍ ശുചികരിക്കുന്നത് പെരിയാര്‍ വാലിയുടെ നേരിട്ടുള്ള ഉത്തരവാദിത്തമായതിനാല്‍ എത്രയും പെട്ടെന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് കനാലുകള്‍ ശുചികരിക്കുവാന്‍ തീരുമാനമെടുത്തു.
രൂക്ഷമായ കുടിവെള്ള ക്ഷമം നേരിടുന്ന പ്രദേശങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് തലങ്ങളില്‍ യോഗം വിളിച്ച് ചേര്‍ത്ത് തയ്യാറാക്കി ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കാന്‍ തഹല്‍സിദാര്‍ക്ക് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ കേടുവന്ന പൈപ്പുകള്‍ എത്രയും പെട്ടെന്ന് നന്നാക്കി ജലം പാഴാക്കാതെ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പെരിയാര്‍ നദിയുടെ വിവിധ ഇടങ്ങളില്‍ ചെക്ക് ഡാം നിര്‍മിച്ച് ജലക്ഷാമം നേരിടണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."