ട്രംപ് ലൈംഗിക വിവാദത്തില്‍; മാപ്പു പറഞ്ഞ് തടിയൂരി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപ് സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ വിഡിയോ പുറത്ത്. 2005 ലെ വിഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പത്രം പുറത്തുവിട്ടതോടെ സംഭവത്തില്‍ മാപ്പുചോദിച്ച് ട്രംപ് രംഗത്തെത്തി.
വിവാഹിതയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും അവരോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമാണ് വെളിപ്പെടുത്തല്‍. 2005 ല്‍ ആക്‌സസ് ഓഫ് ഹോളിവുഡ് പരിപാടിക്കിടെ ട്രംപ് അവതാരകന്‍ ബില്ലി ബുഷിനോടാണ് ഇത്. ഇതിന്റെ വിഡിയോയാണ് ഇന്നലെ പുറത്തുവന്നത്. ലൈംഗിക ബന്ധത്തിനു വേണ്ടി ട്രംപ് സ്ത്രീയെ നിര്‍ബന്ധിക്കുന്നതും വിഡിയോയിലുണ്ടെന്ന് പത്രം പറയുന്നു. തന്നെ സ്ത്രീ ചുംബിക്കാനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും താന്‍ പ്രശസ്തനായതിനാല്‍ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായും വിഡിയോയിലുണ്ട്.
നേരത്തെയും സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുന്നതായി ട്രംപിനെതിരേ പരാതി ഉയര്‍ന്നിരുന്നു. വിഡിയോ പുറത്തുവന്നതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെട്ടിലായി. എന്നാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്‍ ട്രംപിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നു. ഭയാനകം എന്നാണ് അവര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. നേരത്തെ ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റനിന്റെ ലൈംഗിക വിവാദം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപ് തന്നെ ലൈംഗിക ആരോപണത്തിന് വിധേയനാകുന്നത്. ട്രംപിനെ പോലെ ഒരാളെ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ അനുവദിക്കരുതെന്ന് പിന്നീട് ഹിലരി ട്വീറ്റ് ചെയ്തു.
ശക്തമായ പ്രതികരണവുമായി ഹിലരി രംഗത്തെത്തിയതിന് പിന്നാലെ സംഭവത്തില്‍ ട്രംപ് ക്ഷമാപണം നടത്തി. സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി ട്രംപ് പറഞ്ഞു.
ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ട്രംപിന്റേത് അനുചിതവും കുറ്റകരവുമായ വാക്കുകളാണെന്ന് ന്യൂഹാംഷെയറില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി അയോട്ട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."