മൊറോക്കോയില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍
റബാത്: മൊറോക്കോയില്‍ ഇസ്ലാമിസ്റ്റ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (പി.ജെ.ഡി) ക്ക് വിജയം. 1956 ല്‍ സ്വാതന്ത്ര്യം നേടിയശേഷം പത്താമത്തെ പാര്‍ലമെന്റിലേക്കാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ഭരണകക്ഷിയാണ് പി.ജെ.ഡി. 2011 മുതല്‍ ഭരണത്തില്‍ തുടരുന്ന പാര്‍ട്ടിക്ക് ഇത്തവണ 125 സീറ്റുകള്‍ ലഭിച്ചു.
പ്രതിപക്ഷകക്ഷിയായ പി.എ.എം പാര്‍ട്ടിക്ക് 102 സീറ്റുകള്‍ ലഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്.
1944 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇസ്്തിഖ്്ലാല് പാര്‍ട്ടിയാണ് മൂന്നാമതെത്തിയത്. ഇവര്‍ക്ക് 46 സീറ്റുകള്‍ നേടാനായി. ഇസ്്ലാമിക് പാര്‍ട്ടിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
മുഹമ്മദ് ആറാമന്‍ വീണ്ടും രാജാവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൂക്കുസഭയാണ് വരിക. 395 അംഗ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഭരണകക്ഷിക്ക് വേണം. 43 ശതമാനം പേരാണ് വോട്ടു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."