കൊലപാതകത്തില്‍ പങ്കാരോപിച്ച് സ്ത്രീയെ മൂത്രം കുടിപ്പിച്ചതായി പരാതി
ഭോപ്പാല്‍: മരുമകളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ചു സ്ത്രീയെയും കുടുംബാംഗങ്ങളെയും പൊലിസ് നിര്‍ബന്ധിച്ചു മൂത്രം കുടിപ്പിച്ചതായി പരാതി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പൊലിസ് മേധാവി ആര്.കെ ശുക്ല, മധ്യപ്രദേശ് മനുഷ്യാവകാശ കമ്മിഷന്, വനിതാ കമ്മിഷന് തുടങ്ങിവര്‍ക്ക് ഇതുസംബന്ധിച്ചു സ്ത്രീ പരാതി നല്കി.
മധ്യപ്രദേശ് പൊലിസിനെതിരേയാണു സ്ത്രീ പരാതി ഉന്നയിച്ചത്. സെഹോര്‍ ജില്ലയിലെ സിംഗാര്ചൗരി ഗ്രാമവാസിയായ 40കാരിയാണ് പൊലിസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. മനുഷ്യത്വരഹിതമായ പീഡനമാണു തനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ നടന്നതെന്ന് ഇവര്‍ ആരോപിച്ചു. തന്നെയും ഭര്‍ത്താവ്, അഞ്ചുമക്കള്‍ എന്നിവരെ കടുത്ത പീഡനത്തിനിരയാക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്നും ഇവര്‍ ആരോപിക്കുന്നു.
15 ദിവസം മുന്‍പാണ് ഇവരുടെ മരുമകളെ കാണാതായത്. ഇതേതുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മരിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണു കൊലപാതകത്തില്‍ പങ്ക് ആരോപിച്ചു പീഡിപ്പിച്ചതെന്നും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം പൊലിസ് നിഷേധിച്ചു.
ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."