പ്രകടനപത്രിക നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം: വി.എസ്
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തമ്മില്‍ ആശയങ്ങളിലും സമീപനങ്ങളിലും വ്യത്യാസമുണ്ടെന്നും അത്തരം പാര്‍ട്ടികളും മുന്നണികളും അധികാരത്തിലെത്തിയാല്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലും ഈ വ്യത്യാസമുണ്ടാകുമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വോട്ടര്‍മാരുടെ കൂട്ടായ്മയായ വോട്ടേഴ്‌സ് അലയന്‍സ്
തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രകടനപത്രികയെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരാകണം. എല്ലാ പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളുണ്ട്. ചിലര്‍ പ്രകടമായും മറ്റു ചിലര്‍ ഒളിച്ചും ഇവ നടപ്പാക്കുന്നു. പ്രകടനപത്രികയില്‍ എന്തു പറയുന്നു എന്നതിനു പകരം എങ്ങനെ നടപ്പാക്കുന്നു എന്നതിലാണു കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടേഴ്‌സ് അലയന്‍സ് ചെയര്‍മാന്‍ അഡ്വ. ജോണ്‍ ജോസഫ് അധ്യക്ഷതവഹിച്ചു. ഡിജോ കാപ്പന്‍, അഡ്വ.ജോസ് കുറ്റിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."