നായയുടെ കടിയേറ്റ് വിദ്യാര്‍ഥിനിക്കും വയോധികയ്ക്കും പരുക്ക്
കൊട്ടാരക്കര: തെരുവുനായുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്കും വളര്‍ത്തുനായുടെ കടിയേറ്റ് വയോധികയ്ക്കും പരുക്കേറ്റു. പുത്തൂര്‍മുക്ക് രാജ്ഭവനില്‍ സുരാജിന്റെ മകള്‍ സുധിന രാജിനെയാ(24)ണ് ഇന്നലെ രാവിലെ തെരുവുനായ് ആക്രമിച്ചത്.
വീട്ടില്‍ നിന്നും ബസ്സ്റ്റോപ്പിലേക്ക് വരുന്നവഴി തെരുവുനായ് പിറകേയെത്തി സുധിനയുടെ കാലില്‍ കടിക്കുകയായിരുന്നു. പരുക്കേറ്റ സുധിന കൊട്ടാരക്കര താലൂക്കാശുപതിയില്‍ ചികിത്സ തേടി.
വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റാണ് കോട്ടാത്തല വയിലിക്കട ചരിപ്പുറത്ത് വീട്ടില്‍ കുഞ്ഞിക്കുട്ടി(90)ക്ക് പരുക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ വീട്ടുമുറ്റത്തു കെട്ടിയിട്ടിരുന്ന നായ തുടല് പൊട്ടിച്ചെത്തിയാണ് മുറ്റത്തിരുന്ന വൃദ്ധയെ കടിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു. സാരമായി തലക്കും കൈകള്‍ക്കും പരുക്കേറ്റ വയോധികയെ താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."