HOME
DETAILS
MAL
ജിഷയുടെ കൊലപാതകം അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്
backup
May 10 2016 | 08:05 AM
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്. അന്വേഷണം ശരിയായ ദിശയിലാണെന്ന് പൊലിസ് പറയുമ്പോഴും നിരവധി പൊരുത്തക്കേടുകള്‍. കൊലതപാതം നടന്നിട്ട് 13 ദിവസം പിന്നിടുമ്പോഴും കൃത്യമായ നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത ചില വ്യക്തികളെ ഇന്നലെ വിട്ടയച്ചിരുന്നു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ ജിഷയുടെ മാതാവിനേയും സഹോദരിയേയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്ന അഭിപ്രായത്തിലാണ്. കോടതിയുടെ അനുമതിയോടെ ഇവരെ കസ്റ്റഡിയില്‍ വാങ്ങണമെന്ന നിര്‍ദ്ദേശവും പൊലിസിന്റെ ഭാഗത്ത് നിന്നുമുണ്ട്. പൊലിസ് അന്വേഷണ സംഘത്തില്‍ സഹകരിപ്പിക്കുന്ന നാട്ടുകാരായ രണ്ട് വ്യക്തികള്‍ നല്‍കിയ ചില മൊഴികള്‍ കേസന്വേഷണത്തിന്റെ പൂര്‍ണ്ണതയെ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. അന്വേഷണം ആരംഭിച്ച് അഞ്ചാം ദിനം മുതലാണ് ഈ രണ്ട് വ്യക്തികള്‍ കേസന്വേഷണത്തില്‍ പൊലിസിനെ സഹായിക്കാനായി തിരഞ്ഞെടുത്തത്. ഇവരുടെ ചില നിഗമനങ്ങള്‍ക്ക് പൊലിസിന്റെ അന്വേഷണവുമായും സാമ്യമുണ്ട്. കൊല്ലപെട്ട ജിഷയുടെ ഉപയോഗിച്ചിരുന്ന മറ്റൊരു മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നതാണ് ഇപ്പോഴത്തെ പൊലിസിന്റെ ശ്രമം. കാണാതായി എന്ന് പറയപെടുന്ന ഫോണ്‍ കിട്ടിയാല്‍ സുഹൃത്തുക്കളെയും മറ്റും കണ്ടത്തുവാനും അന്വേഷണത്തിന്റെ പ്രധാന തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍. അതോടൊപ്പം നൃത്തം നന്നായി വശമുണ്ടായിരുന്ന ജിഷ അമ്പലങ്ങളിലും മറ്റും സ്റ്റേജ് ഷോകള്‍ക്ക് പോകാറുണ്ടായിരുന്നു. ഇടക്കാലത്ത് ഇത്തരം പരിപാടികള്‍ക്ക് പോകാതെയുമായി. ഇതിന്റെ കാരണവും പൊലിസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കൊല നടന്ന സ്ഥലത്ത് നിന്നും കിട്ടിയ വിരലടയാളം മാത്രമാണ് പോലിസിന് ഇപ്പോഴുള്ള പ്രധാനപ്പെട്ട തെളിവ്. അതിനാല്‍ ആധാര്‍കാര്‍ഡ് വിവരങ്ങളുമായിട്ടുള്ള അന്വേഷണമാണ് നടക്കുന്നത്. വിരലടയാളം ബംഗളൂരുവിലെ ആധാര്‍കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്തും. ഇതിനായി കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയും തേടി. ഇത്തരത്തിലുള്ള ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് പോലിസ് കരുതുന്നത്. കൊലയാളി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തിയതായും പൊലിസിന് ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട പരിശോധനയില്‍ വീടിന് പരിസരത്ത് നിന്നും കണ്ടെടുത്ത നിര്‍മ്മാണ തൊഴിലാളി ഉപയോഗിച്ചുവെന്ന് കരുതുന്ന ചെരുപ്പും പണിയായുധങ്ങളും വീടിന് സമീപം മനപ്പൂര്‍വ്വം കൊണ്ടിട്ടതാണോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."