വിദ്യാര്‍ഥികളുടെ സൗജന്യ യൂനിഫോം വിതരണം വ്യവസായ വകുപ്പ് ഏറ്റെടുത്തതായി ഇ.പി ജയരാജന്‍
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ 25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം രണ്ട് ജോഡി യൂനിഫോം വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ പൂര്‍ണ ചുമതല വ്യവസായ വകുപ്പ് ഏറ്റെടുത്തതായി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ബാല സൗഹൃദ പഞ്ചായത്ത് പദ്ധതി ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ യൂനിഫോം വിതരണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. കൈത്തറി വസ്ത്രങ്ങളാണ് ഇതിനായി തയ്യാറാക്കുന്നത്. ഇത് സംസ്ഥാനത്തെ കൈത്തറി മേഖലയിലും പുത്തന്‍ ഉണര്‍വിന് വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ കുട്ടികള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് നെടുമ്പാശ്ശേരിയില്‍ ആരംഭിക്കുന്നത് പോലെയുള്ള ബാലസൗഹൃദ പഞ്ചായത്ത് പദ്ധതി ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."