ചക്കിട്ടപ്പാറ കേസ് അന്വേഷിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു: എം.എം ഹസ്സന്‍
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളില്‍ മക്കളെയും മരുമക്കളെയുമെല്ലാം യഥേഷ്ടം നിയമിക്കുന്ന വ്യവസായമന്ത്രി ഇ.പി ജയരാജന് 'മക്കള്‍തിലകം' പദവി നല്‍കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍.
ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അന്വേഷിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹസ്സന്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ ശേഷം ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനത്തിന് അനുമതി നേടിയ എം.എസ്.പി.എല്‍ കമ്പനി അധികൃതരുമായി വ്യവസായമന്ത്രി ഇ.പി ജയരാജന്‍ രഹസ്യചര്‍ച്ച നടത്തിയതായി എം.എം ഹസ്സന്‍ ആരോപിച്ചു.
ഭരണം ലഭിച്ച് അഞ്ച് മാസം കഴിയുന്നതിന് മുന്‍പ് ഇ.പി ജയരാജന്‍ തന്റെ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ അഞ്ച് നിയമനങ്ങളും വ്യക്തമായ സ്വജനപക്ഷപാതത്തോടെയുള്ളതാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ജയരാജന്‍ ബന്ധുക്കളെയും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിച്ചത്. സര്‍വാധിപതിയെപ്പോലെ പെരുമാറുന്ന പിണറായി വിജയന് കീഴിലെ മന്ത്രിസഭയിലെ അംഗം ഒറ്റയ്ക്ക് ഇത്രയും നിയമനങ്ങള്‍ നടത്തുമെന്നത് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."