HOME
DETAILS
MAL
ഉദയ കോളനിയില്‍ ഹൈബിക്ക് ആവേശോജ്ജ്വല സ്വീകരണം
backup
May 10 2016 | 08:05 AM
കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ ഗാന്ധിനഗര്‍ ഉദയകോളനിയില്‍ ആവേശകരമായ സ്വീകരണം. ഉദയ കോളനിയിലെ 24 കുടുംബങ്ങള്‍ക്ക് ഹൈബിയുടെ പരിശ്രമഫലമായി പട്ടയം ലഭിച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം പൂവണിയിച്ച ഹൈബി ഈഡന് നിറകണ്ണുകളോടെയാണ് അവര്‍ സ്വീകരണം നല്‍കിയത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഉദയ കോളനിയില്‍ ഇരുമ്പു പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായം അനുവദിച്ചവരും ഹൈബിക്ക് വിജയാശംസകള്‍ നേരാന്‍ എത്തിയിരുന്നു.
ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബരിയ എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചു. മണ്ഡലത്തിലെ നേതാക്കളുമായി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയവും കേരളത്തില്‍ നിന്ന് തകര്‍ത്തെറിയണമെന്ന് ദീപക് ബാബറിയ പറഞ്ഞു.യോഗത്തില്‍ മേയര്‍ സൗമിനി ജയിന്‍, എം.ആര്‍ അഭിലാഷ്, സി.കെ ഗോപാലന്‍, ഇക്ബാല്‍ വലിയവീട്ടില്‍, ജോസഫ് ആന്റണി, ടി.കെ പത്മനാഭന്‍ മാസ്റ്റര്‍, കെ.വി വര്‍ഗീസ്, വി.എം ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹൈബിയുടെ വാഹനപര്യടനത്തിന് ഇന്നലെ കലൂരില്‍ ആവേശകരമായ സ്വീകരണമാണു ലഭിച്ചത്. കലൂര്‍ മണപ്പാട്ടിപ്പറമ്പ് സിഗ്നല്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച പദയാത്രയില്‍ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കതൃക്കടവ് ജങ്ഷനില്‍ സമാപിച്ചു. ഇന്ന് എളമക്കര മണ്ഡലത്തിലാണ് വാഹന പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."